Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

24 മണിക്കൂറിനകം ജിദ്ദയിൽ കോവിഡ് ബാധിച്ച് മരിച്ചത് മൂന്നു മലപ്പുറം സ്വദേശികളും ഒരു കൊല്ലം സ്വദേശിയും; സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23 കടന്നു

24 മണിക്കൂറിനകം ജിദ്ദയിൽ കോവിഡ് ബാധിച്ച് മരിച്ചത് മൂന്നു മലപ്പുറം സ്വദേശികളും ഒരു കൊല്ലം സ്വദേശിയും; സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23 കടന്നു

ജംഷാദ് മലപ്പുറം

മലപ്പുറം: മൂന്നു മലപ്പുറം സ്വദേശികളും ഒരു കൊല്ലം സ്വദേശിയും 24മണിക്കൂറിനുള്ളിൽ ജിദ്ദയിൽ കോവിഡ് ബാധിച്ച് മരിച്ചു. സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23കടന്നു. മലപ്പുറം രാമപുരം ബ്ലോക്ക് പടിയിലെ പരേതനായ അഞ്ചു കണ്ടിതലക്കൽ മുഹമ്മദിന്റെ മകൻ (അഞ്ചരക്കണ്ടി) അബ്ദുൽ സലാം എന്ന എ.കെ.സലാം (58), കോട്ടക്കൽ ഒതുക്കുങ്ങൽ പൊട്ടിക്കല്ല് സ്വദേശി അഞ്ചു കണ്ടൻ അഹമ്മദ് മുൻശിയുടെ മകൻ ഇല്യാസ്(49), മുതുവല്ലൂർ പാറക്കുളം പാലശേരി പറശീരി പരേതനായ ഇബ്രാഹീം കുട്ടി ഹാജിയുടെ മകൻ പതിയംതൊടി ഉമ്മർകുട്ടി എന്ന കുഞ്ഞാൻ(53) എന്നിവരാണ് മരിച്ച മലപ്പുറം സ്വദേശികൾ.

ഇവർക്ക് പുറമെ കൊല്ലം പുനലൂർ സ്വദേശി ശംസുദ്ദീനും(42)മരിച്ചു. ഒരാഴ്ചയായി ചികിത്സയിലായിരുന്ന ഇൽയാസ് തിങ്കളാഴ്ച രാവിലെയാണ് മരണപ്പെട്ടത്.മാതാവ്: ആയിഷമക്കൾ :അൻഷിദ ഷെറിൻ ,ഹിജാസ് അഹമ്മദ്. സഹോദരങ്ങൾ.ഡോ: അബ്ദുള്ളകുട്ടി, അഷ്റഫ്, സഈദ്, ജുബൈരിയ,അബ്ദുറഹീം, അൻവർ ,ഹാരിസ്.മരണപ്പെട്ട സലാം കഴിഞ്ഞ രണ്ടാഴ്ചയായി ചികൽസയിലായിരുന്നു, പുഴക്കാട്ടിരി പഞ്ചായത്ത് ജിദ്ധകെ.എം.സി.സി.പ്രസിഡന്റ്,ജിദ്ധരാമപുരം പ്രവാസി കൂട്ടായ്മ എക്സിക്യൂട്ടിവ്അംഗം,കമ്മിറ്റി ട്രഷറർ, എന്നീ നിലകളിൽ സജീവമായിരുന്നു, മൂന്നര പതിറ്റാണ്ടിലധികമായി ജിദ്ധയിലെ ഒരു പ്രമുഖ കമ്പനിയുടെ അക്കൗകൗണ്ടന്റ്സൂപ്പർവൈസറാണ്, ഖബററടക്ക നടപടികൾ ജിദ്ധയിൽ നടക്കും,മാതാവ്: മുട്ടത്തിൽ ആയിശ(എടൂർ). മരണാനന്തര കർമ്മങ്ങൾക്ക് ജിദ്ധാ കെ.എം.സി.സി. വെൽഫയർ വിങ് നേതൃത്വം നൽകുന്നുണ്ട്. ഭാര്യ: മണ്ണിൽ ഹസീന (ആനക്കയം, ) മക്കൾ: ജിയാഷ് (വിദ്യാർത്ഥി ബാഗ്ലൂർ ) ജിഷാദ് (വിദ്യാർത്ഥി മൈസൂർ) ജിനാൻ (വിദ്യാർത്ഥി ,യൂപ്പി സ്‌കൂൾ) ,സഹോദരൻ: ഫിറോസ് അഞ്ചരക്കണ്ടി, (ഗൾഫ്). ഉമ്മർകുട്ടി കോവിഡ് ബാധിച്ച് മൂന്നു ആഴ്ചയായി ചികിൽസയിലായിരുന്നു. ജിദ്ദയിൽ ഇലക്ട്രോണികസ് ടെക്നീഷ്യനായിരുന്നു. ഭാര്യ: നാദിയ. മക്കൾ: മുഹമ്മദ് റോഷൻ, ആയിഷ റിൻഷി. സഹോദരങ്ങൾ.മുഹമ്മദ് അശ്റഫ്, ശിഹാബുദീൻ, ലുബൈബ്, ഫാത്തിമ. മരിച്ച ഉമ്മർകുട്ടിയുടെ സഹോദരൻ കപ്പൽ ജീവനക്കാരനായ ലുബൈബ് ഇംഗ്ലണ്ടിൽ കടലിൽ കപ്പിലിൽ ലോക്ക് ഡൗൺ മൂലം നാട്ടിലേക്കു മടങ്ങാനാവാതെ കുടുങ്ങിയിരിക്കുകയാണ്. അമേരിക്കൻ കപ്പൽ കമ്പനിയായ അപ്പോളോയുടെ കപ്പലുകളാണ് ഇംഗ്ലണ്ട് തീരത്ത് നങ്കൂരമിട്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP