Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അകാരണമായി എംപി സ്ഥാനം രാജിവെച്ച കുഞ്ഞാലിക്കുട്ടിയോടുള്ള പ്രതിഷേധം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ മൂൻ എം.എസ്.എഫ് നേതാവ് മത്സരിക്കും; സ്ഥാനാർത്ഥിയാവുന്നത് ആത്മാഭിമാന സംരക്ഷണ സമിതിക്ക് കീഴിൽ

അകാരണമായി എംപി സ്ഥാനം രാജിവെച്ച കുഞ്ഞാലിക്കുട്ടിയോടുള്ള പ്രതിഷേധം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ മൂൻ എം.എസ്.എഫ് നേതാവ് മത്സരിക്കും; സ്ഥാനാർത്ഥിയാവുന്നത് ആത്മാഭിമാന സംരക്ഷണ സമിതിക്ക് കീഴിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: അകാരണമായി എംപി സ്ഥാനം രാജിവെച്ച കുഞ്ഞാലിക്കുട്ടിയോടുള്ള പ്രതിഷേധ സൂചകമായി മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ആത്മാഭിമാന സംരക്ഷണസമിതിയുടെ സ്ഥാനാർത്ഥി മത്സരിക്കും. മത്സരിക്കുന്നത് മുൻ എം.എസ്.എഫ് നേതാവ്. സമിതി ചെയർമാൻ അഡ്വ.എ.പി. സാദിഖലി തങ്ങളാണ് സ്ഥാനാർത്ഥിയെന്ന് മലപ്പുറം പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ കൺവീനർ ആദിൽ അബ്ദുറഹ്മാൻ പറഞ്ഞു. സാദിഖലി പൂക്കോട്ടൂർ പഞ്ചായത്ത് എം.എസ്.എഫ് ജനറൽ സെക്രട്ടറി, മലപ്പുറം മണ്ഡലം എം.എസ്.എഫ് കൗൺസിലർ അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. വഞ്ചനക്കെതിരെ ജനകീയ പ്രതിരോധം എന്ന മുദ്രവാക്യം ഉയർത്തിയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

അകാരണമായി എംപി സ്ഥാനം രാജിവെച്ച് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധവുമായാണ് മലപ്പുറത്ത് 'ആത്മാഭിമാന സംരക്ഷണ സമിതി' എന്ന പേരിൽ യുവജന കൂട്ടായ്മ രൂപീകരിച്ചത്. മലപ്പുറം നമ്മുടെ ആത്മാഭിമാനം എന്ന മുദ്രാവാക്യമുയർത്തിയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറം ആത്മാഭിമാന സംരക്ഷണ സമിതി പ്രതിഷേധവുമായി രംഗത്തെത്തിയത്.

തുടരെ തുടരെയുള്ള ഉപതെരഞ്ഞെടുപ്പുകൾക്ക് കാരണക്കാരനായി വോട്ടർമാരുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നു എന്നാണ് സംരക്ഷണ സമിതിയുടെ ആരോപണം. ലോകസഭാ അംഗത്വം രാജിവച്ചതിൽ കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ വോട്ടർമാരോട് മാപ്പ് പറയണമെന്നും നിയസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കരുതെന്നുമാണ് ആത്മാഭിമാന സംരക്ഷണ സമിതി ആവശ്യം.

മുസ്ലിം ലീഗിനെയും യു.ഡി.എഫിനെയും വിശ്വസിച്ച് കുഞ്ഞാലിക്കുട്ടിക്ക് നൽകിയ വോട്ടിന് കടലാസിന്റെ വില പോലും നൽകിയില്ല. പൊതു അഭിപ്രായത്തെ തള്ളിക്കളഞ്ഞും വോട്ടർമാരെ വെല്ലുവിളിച്ചും കുറ്റബോധമില്ലാതെയാണ് കുഞ്ഞാലിക്കുട്ടിയുടെ രാജിയെന്നും സംഘടനാ ഭാരവാഹികൾ ആരോപിച്ചു. അതേസമയം, തങ്ങളുടെ കൂട്ടായ്മ രാഷ്ട്രീയത്തിന് അതീതമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും മുൻ എം.എസ്.എഫ് നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് സംഘടനക്ക് നേതൃത്വം നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP