Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെന്റിലേറ്റർ സഹായം കിട്ടാതെ കോവിഡ് രോഗി മരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പിന്റെ അനാസ്ഥമൂലം കഴിഞ്ഞ ദിവസങ്ങളിലായി മലപ്പുറത്ത് മാത്രം പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ആത്മഹത്യചെയ്ത യുവാവിന്റെ മൃതദേഹത്തോടും അനാദരവ് കാട്ടി

വെന്റിലേറ്റർ സഹായം കിട്ടാതെ കോവിഡ് രോഗി മരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പിന്റെ അനാസ്ഥമൂലം കഴിഞ്ഞ ദിവസങ്ങളിലായി മലപ്പുറത്ത് മാത്രം പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ആത്മഹത്യചെയ്ത യുവാവിന്റെ മൃതദേഹത്തോടും അനാദരവ് കാട്ടി

ജംഷാദ് മലപ്പുറം

മലപ്പുറം: വെന്റിലേറ്റർ സഹായം കിട്ടാതെ കോവിഡ് രോഗി മരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പിന്റെ അനാസ്ഥമൂലം കഴിഞ്ഞദിവസങ്ങളിലായി മലപ്പുറത്ത് മാത്രം പൊലിഞ്ഞത് മൂന്ന് ജീവനുകൾ.

. ഇതിന് പുറമെ തിരൂരങ്ങാടിയിൽ മരിച്ച യുവാവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന ആരോപണവും ഉയർന്നിരുന്നു.ഇന്നലെയാണ് മഞ്ചേരി മെഡിക്കൽ കോളേജിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സ കിട്ടാതെ കൊണ്ടോട്ടി സ്വദേശി ഷെരീഫിന്റെ ഇരട്ടക്കുട്ടികൾ മരിച്ചത്. ഭാര്യ ഇപ്പോഴും ഐസിയുവിൽ തുടരുകയാണ്. ഇതിന് പുറമെ വെന്റിലേറ്റർ സഹായം കിട്ടാതെ മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗി മരിച്ചിരുന്നു.

മലപ്പുറം മാറാക്കര സ്വദേശി പാത്തുമ്മയാണ് മരിച്ചത്. 78 വയസായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ചേളാരിയിൽ ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന ആരോപണം ഉയർന്നത്. ഇതിനെതിരെ ബന്ധുക്കൾ രംഗത്ത് വന്നിരുന്നു. ഇതോടെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ വീണ്ടും ആശുപത്രിയിൽ എത്തി പുറത്ത് വന്ന ശരീരഭാഗങ്ങൾ തുന്നിക്കെട്ടി നൽകുകയായിരുന്നു. ഗർഭിണികൾക്ക് ചികിത്സ നൽകാതെ മടക്കി അയച്ചുവെന്ന ആരോപണവും നേരത്തെ ഉയർന്നിട്ടുണ്ട്.

അതേ സമയം കോവിഡ് ബാധിതയായിരുന്ന ഗർഭിണിയായ യുവതിക്ക് രോഗ മുക്തി നേടിയതിന് ശേഷവും ചികിൽസ നിഷേധിച്ചതിന്റെ ഫലമായി ഇരട്ടകുട്ടികളായിരുന്ന ഗർഭസ്ഥ ശിശുക്കൾ മരിക്കാനിടയായ സംഭവത്തിൽ ചൈൽഡ് പ്രൊട്ടക്റ്റ് ടീം പ്രതിഷേധം രേഖപ്പെടുത്തി. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ ആശുപത്രി ജീവനക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.ഇത്തരത്തിൽ നിഷേധിക്കപെട്ടതുകൊണ്ട് മാസങ്ങൾക്ക് മുമ്പ് നാണയം വിഴുങ്ങിയ കുട്ടിയും മരണപ്പെട്ടിരുന്നു.

ആശുപത്രികളുടെ ഇത്തരം ചികിത്സാ നിഷേധങ്ങൾക്കെതിരെ നടപടി എടുക്കാൻ ആവശ്യപ്പെട്ട് സി പി ടി നേരത്തെയും ആരോഗ്യ മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ അതിന് ശേഷവും സമാനമായ സംഭവങ്ങൾ ആവർത്തിക്കുന്നതിൽ സംഘടന ആശങ്ക രേഖപ്പെടുത്തി.ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്ന് സി.പി റ്റി സംസ്ഥാന ആക്റ്റിങ്ങ് പ്രസിഡന്റ് ശാന്തകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മളിക്കാൽ, മലപ്പുറം ജില്ലാ ഇൻചാർജും സംസ്ഥാന സെക്രട്ടറിയുമായ വിനോദ് അണിമംഗലത്ത് എന്നിവർ സംയുക്ത പത്ര പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP