Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊന്നാനിയിൽ ഡ്രോൺ പറത്തിയ പൊലീസ് കണ്ടെത്തിയത് ​മണൽവാരൽ മുതൽ മത്സ്യക്കച്ചവടം വരെ; തലയിൽ മുണ്ടിട്ടും കമിഴ്ന്ന് കിടന്നും ഡ്രോണിന്റെ കണ്ണിൽപ്പെടാതിരിക്കാനും നിരവധി അഭ്യാസം; പ്രതികളെല്ലാം ഉടൻ അറസ്റ്റിലാകും എന്ന് പൊലീസ്

പൊന്നാനിയിൽ ഡ്രോൺ പറത്തിയ പൊലീസ് കണ്ടെത്തിയത് ​മണൽവാരൽ മുതൽ മത്സ്യക്കച്ചവടം വരെ; തലയിൽ മുണ്ടിട്ടും കമിഴ്ന്ന് കിടന്നും ഡ്രോണിന്റെ കണ്ണിൽപ്പെടാതിരിക്കാനും നിരവധി അഭ്യാസം; പ്രതികളെല്ലാം ഉടൻ അറസ്റ്റിലാകും എന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: പൊന്നാനി ന​ഗരസഭയിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ ഡ്രോൺ നിരീക്ഷണത്തിൽ കണ്ടെത്തിയത് ​ഗുരുതരമായ ലോക് ഡൗൺ ലംഘനങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും. മണൽക്കടത്തും മത്സ്യക്കച്ചവടവും മാംസവിപണനവും ഉൾപ്പെടെ ​ഗുരുതരമായ ലോക് ഡൗൺ ലംഘനങ്ങളാണ് പൊലീസിന്റെ കണ്ണിൽപ്പെട്ടത്. പൊന്നാനി ബിയ്യം കായലിലാണ് മണൽ വാരൽ സംഘം എഞ്ചിൻ ഘടിപ്പിച്ച വള്ളവുമായി എത്തിയത്. പൊലീസിന്റെ ഡ്രോൺ കണ്ടതോടെ സംഘം മുഖം രക്ഷിക്കാനും രക്ഷപെടാനും വലിയ പരിശ്രമമാണ് നടത്തിയത്. മണൽക്കടത്തിനു പുറമേ മത്സ്യമൊത്തക്കച്ചവടം, മാംസ വിൽപന എന്നിവയും കയ്യോടെ പിടിച്ചു. 3 പേരെ അറസ്റ്റ് ചെയ്തു. ഒരു ക്വിന്റൽ മാംസവും 50 കിലോ മത്സ്യവും പിടിച്ചെടുത്തു.

പൊന്നാനി പൊലീസ് ബിയ്യം കായലിൽ പറത്തിയ ഡ്രോൺ മണൽക്കടത്തുകാരെ കയ്യോടെ പൊക്കി. ഡ്രോണിന്റെ കണ്ണിൽപ്പെടാതിരിക്കാൻ തലയിൽ മുണ്ടിട്ട് മണൽക്ക‌ടത്തു വഞ്ചിയിൽ കുനിഞ്ഞിരുന്നു നോക്കി. മുഖം പൊത്തി എൻജിൻ ഓടിച്ചു. വഞ്ചിയിലും പുഴയിലുമായി കമിഴ്ന്നു കിടന്നുനോക്കി. എന്നിട്ടും ഡ്രോൺ വിട്ടില്ല. മണൽക്കടത്ത് തോണിയുടെ പിറകെ പൊലീസിന്റെ ഡ്രോണും പറന്നു. ഡ്രോണിനെ തോൽപിച്ച് പറക്കാൻ മണൽക്കടത്തുകാരൻ എൻജിൻ കുതിച്ച് പാഞ്ഞു നോക്കിയെങ്കിലും ഇടയ്ക്ക് എൻജിൻ നിലയ്ക്കുകയും ചെയ്തു.

പ്രതികളൊന്നും നേരിട്ട് പിടികൊടുത്തില്ലെങ്കിലും മുഴുവൻ പേരെക്കുറിച്ചും കൃത്യമായ വിവരങ്ങൾ കിട്ടി. അടുത്ത ദിവസം തന്നെ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പൊന്നാനി നഗരസഭയിൽ ട്രിപ്പിൾ ലോക് ഡൗൺ നിരീക്ഷണവുമായി ബന്ധപ്പെട്ട് പൊലീസ് തീരദേശ മേഖലയിൽ പലയിടത്തും ഡ്രോൺ പറത്തി. അഴീക്കൽ മേഖലയിൽ പറന്നെത്തിയ ഡ്രോൺ കടലോരത്ത് കറങ്ങാനിറങ്ങിയ ഒട്ടേറെപ്പേരെ കുടുക്കി. ഡ്രോൺ കണ്ടയുടൻ വീട്ടിലേക്ക് ഓടിയവരുടെ പിറകെ ഡ്രോണും ഓടി. വീടിന്റെ മുറ്റത്തുവരെ എത്തിയാണ് ഡ്രോൺ തിരിച്ചു പറന്നത്. ഡ്രോൺ വരുന്നത് കണ്ടിട്ടും ഒരു കൂസലുമില്ലാതെ ഇരുന്നവരെയും മുഖം നോക്കി പൊലീസ് തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞ മുഴുവൻ പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP