Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലപ്പുറം ജില്ലയെ അപകീർത്തിപ്പെടുത്താനുള്ള സംഘപരിവാർ ശ്രമത്തിനെതിരെ ജനകീയ സമിതി; ഫാസിസ്റ്റ് ശക്തികൾക്കെതിരെ ജനകീയ പ്രക്ഷോഭം ഉയർന്ന് വരണമെന്ന് സമിതി ആവശ്യപ്പെട്ടു; ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിലെ പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിക്കണമെന്നും ആവശ്യം

മലപ്പുറം ജില്ലയെ അപകീർത്തിപ്പെടുത്താനുള്ള സംഘപരിവാർ ശ്രമത്തിനെതിരെ ജനകീയ സമിതി; ഫാസിസ്റ്റ് ശക്തികൾക്കെതിരെ ജനകീയ പ്രക്ഷോഭം ഉയർന്ന് വരണമെന്ന് സമിതി ആവശ്യപ്പെട്ടു; ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിലെ പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിക്കണമെന്നും ആവശ്യം

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം; ജില്ലയെ അപകീർത്തിപ്പെടുത്താനുള്ള സംഘപരിവാർ ശ്രമത്തിനെതിരെ ജനകീയ സമിതി രൂപീകരിച്ചു. ജില്ലയിൽ ക്ഷേത്രങ്ങൾക്കെതിരെ ആക്രമണങ്ങളും പ്രകോപനങ്ങളും നിരന്തരം സൃഷ്ടിച്ചു കൊണ്ട് ജില്ലയേയും ജനങ്ങളേയും അപകീർത്തി പെടുത്തുന്നതിന്നായി സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന നിഗൂഢ പ്രവർത്തനങ്ങൾക്കെതിരെ പൊതുസമൂഹത്തെ ബോധവത്കരിക്കുന്നതിന്നായി ജില്ലാ തലത്തിലാണ് ജനകീയ സമിതിക്ക് രൂപം നൽകിയത്.

ഈ സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം സമാനമനസ്‌കരായ പൊതു പ്രവർത്തകരെ പങ്കെടുപ്പിച്ച് കൊണ്ട് വിപുലമായ സമിതി രൂപീകരിക്കുവാനും ബോധവത്കരണ പരിപാടികൾസംഘടിപ്പിക്കുവാനും തീരുമാനിച്ചു. ജില്ലയിൽ കഴിഞ്ഞ പത്തുവർഷത്തിന്നിടയിൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിലെ പ്രതികളെയും ഗൂഢാലോചനക്കാരേയും പിടികൂടാത്ത കാര്യത്തിൽ ആശങ്കരേഖപ്പെടുത്തിയ യോഗം ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പ്രതികളെയും ഗൂഢാലോചനക്കാരേയും പിടികൂടണമെന്ന് യോഗം ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലയെ അപകീർത്തി പെടുത്താനുള്ള സംഘപരിവാർ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ജനകീയ പ്രക്ഷോഭം ഉയർന്ന് വരണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ പി സുന്ദരരാജൻ അധ്യക്ഷത വഹിച്ചു കെ വി ഷാജി, സി അബ്ദുൽ ഹമീദ്, ഡോക്ടർ വി എം അബ്ദുസലാം, അഡ്വ:കെ ഷംസുദ്ദീൻ, പി കെ നാരായണൻ, ലൗലി ഹംസ ഹാജി, കൃഷ്ണൻ എരഞ്ഞിക്കൽ, ഗഫൂർ വാവൂർ, അഡ്വ.സാദിഖ് നടുത്തൊടി, രാജേഷ്, മേമന ബാപ്പു മാസ്റ്റർ, അലി അക്‌ബർ, ബാബുമണി കരുവാരക്കുണ്ട്, അഡ്വ എ എ റഹീം എന്നിവർ സംസാരിച്ചു.

ജനകീയ സമിതി ഭാരവാഹികളായി പി കെ നാരായണൻ, ലൗലി ഹംസ ഹാജി, മേമന ബാപ്പു മാസ്റ്റർ (രക്ഷാധികാരികൾ) പി സുന്ദരരാജൻ (ചെയർമാൻ) കെ വി ഷാജി, സി അബ്ദുൽ ഹമീദ് (വൈസ് ചെയർമാൻ) കെ പി ഒ റഹ്മതുള്ള (ജനറൽ കൺവീനർ) , പി പി റഫീഖ്, അലി അക്‌ബർ, അബ്ദുൽ അഹദ് വി കെ (ജോയിന്റ് കൺവീനർ)ഡോക്ടർ വി എം അബ്ദുസലാം (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP