Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറം ജില്ലയിൽ ഇന്ന് ഒരുമരണം കൂടി; 141 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 36 പേർക്ക് രോഗമുക്തി; സമ്പർക്കത്തിലൂടെ 84 പേർക്ക് വൈറസ് ബാധ; രോഗബാധിതരായി ചികിത്സയിൽ 826 പേർ; ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 2,208 പേർക്ക്

മലപ്പുറം ജില്ലയിൽ ഇന്ന് ഒരുമരണം കൂടി; 141 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 36 പേർക്ക് രോഗമുക്തി; സമ്പർക്കത്തിലൂടെ 84 പേർക്ക് വൈറസ് ബാധ; രോഗബാധിതരായി ചികിത്സയിൽ 826 പേർ; ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 2,208 പേർക്ക്

ജംഷാദ് മലപ്പുറം

മലപ്പുറം: സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്ത മലപ്പുറം ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 2,208 പേർക്ക്. ഇന്ന് മാത്രം 141 പേർക്ക് കൂടി സ്ഥിരീകരിച്ചപ്പോൾ സമ്പർക്കത്തിലൂടെ മാത്രം 84 പേർക്ക് രോഗംപടർന്നു. ജില്ലയിൽ ഇന്ന് ഒരാൾ കൂടി കോവിഡ് ബാധിതനായി മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പെരുവള്ളൂർ സ്വദേശി കോയാമു (82) ആണ് മരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം പതിമൂന്നായി. ഇവരെ കൂടാതെ ഒരാൾ രോഗം ഭേദമായി ആശുപത്രിയിൽ തുടർ നിരീക്ഷണത്തിലിരിക്കെ മരിച്ചിരുന്നു. ജില്ലയിൽ 141 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവരിൽ 84 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയുൾപ്പെടെ 10 പേർക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. 74 പേർക്ക് നേരത്തെ രോഗബാധയുണ്ടായവരുമായുള്ള നേരിട്ടുള്ള ബന്ധത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 29 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 28 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. ഇന്നലെ 36 പേർ ജില്ലയിൽ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,368 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ

നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശി (27), ചോക്കാട് സ്വദേശിനി (40), ചോക്കാട് സ്വദേശി (20), പൊന്മള സ്വദേശി (24), മലപ്പുറം സ്വദേശി (നാല്), മഞ്ചേരി സ്വദേശി (25), കൊണ്ടോട്ടി സ്വദേശി (32), കാവനൂർ സ്വദേശി (32), മഞ്ചേരി സ്വദേശി (30), മഞ്ചേരി സ്വദേശി (25), കൊണ്ടോട്ടി സ്വദേശി (24), തിരുവാലി സ്വദേശി (35), ഉത്തർപ്രദേശ് സ്വദേശിയായ (26), മൊറയൂർ (27), കോഡൂർ സ്വദേശി (21), കൊണ്ടോട്ടി (69), വഴിക്കടവ് സ്വദേശി (55), പുളിക്കൽ സ്വദേശി (72), തൃക്കലങ്ങോട് സ്വദേശി (28), പുലാമന്തോൾ സ്വദേശി (52), വട്ടംകുളം സ്വദേശി (45), കോഡൂർ സ്വദേശി (33), പൊന്നാനി സ്വദേശി (41), പുഴക്കാട്ടിരി സ്വദേശി (26), താഴേക്കോട് സ്വദേശി (33), പെരിന്തൽമണ്ണ സ്വദേശി (24), കൊണ്ടോട്ടി സ്വദേശി (27), പെരുവെള്ളൂർ സ്വദേശി (ഒന്ന്), താനൂർ സ്വദേശി (17), പൊന്മള സ്വദേശി (21), പുലാമന്തോൾ സ്വദേശിനി (38), പുലാമന്തോൾ സ്വദേശിനി (55), തൃക്കലങ്ങോട് സ്വദേശി (ഒന്ന്), പെരുവെള്ളൂർ സ്വദേശി (33), എടരിക്കോട് സ്വദേശിനി (39), പെരുവെള്ളൂർ സ്വദേശി (23), വാണിയമ്പലം സ്വദേശി (20), തിരൂരങ്ങാടി സ്വദേശിനി (65), പെരുവെള്ളൂർ സ്വദേശി (33), ഊർങ്ങാട്ടിരി സ്വദേശി (24), തിരൂരങ്ങാടി സ്വദേശിനി (33), തിരൂരങ്ങാടി സ്വദേശി (20), കൊണ്ടോട്ടി സ്വദേശി (42), കൊണ്ടോട്ടി സ്വദേശിനി (22), അങ്ങാടിപ്പുറം സ്വദേശി (34), താഴേക്കോട് സ്വദേശി (29), ആലിപ്പറമ്പ് സ്വദേശി (24), പെരിന്തൽമണ്ണ സ്വദേശി (49), കണ്ണമംഗലം സ്വദേശി (31), വെട്ടത്തൂർ സ്വദേശിനി (34), വെട്ടത്തൂർ സ്വദേശി (33), നിലമ്പൂർ സ്വദേശി (32), മഞ്ചേരി സ്വദേശി (38), തെന്നല സ്വദേശി (26), വാഴയൂർ സ്വദേശി (57), പൂക്കോട്ടൂർ സ്വദേശി (39), ഒഴൂർ സ്വദേശി (66), അങ്ങാടിപ്പുറം സ്വദേശി (27), തൃക്കലങ്ങോട് സ്വദേശിനി (42), തൃക്കലങ്ങോട് സ്വദേശിനി (32), കോഡൂർ സ്വദേശി (26), കോഡൂർ സ്വദേശി (24), തൃക്കലങ്ങോട് സ്വദേശി (34), കാവനൂർ സ്വദേശി (19), ഒതുക്കുങ്ങൽ സ്വദേശി (29), മലപ്പുറം മുണ്ടുപറമ്പ് സ്വദേശി (42), കരിപ്പൂർ സ്വദേശി (29), മമ്പാട് സ്വദേശി (30), പുളിക്കൽ സ്വദേശി (16), ചാലിയാർ സ്വദേശി (27), നിലമ്പൂർ സ്വദേശി (24), തിരുവാലി സ്വദേശി (28), പുന്നപ്പാല സ്വദേശി (26), മമ്പാട് സ്വദേശി (25) എന്നിവർക്കും ഉറവിടമറിയാതെ ആരോഗ്യ പ്രവർത്തകയായ കാവനൂർ സ്വദേശിനി (26), അരീക്കോട് സ്വദേശിനി (19), എടക്കര സ്വദേശിനി (44), തിരുവാലി സ്വദേശി (30), കൊണ്ടോട്ടി സ്വദേശി (27), തിരൂരങ്ങാടി സ്വദേശിനി (35), പുലാമന്തോൾ സ്വദേശി (42), ഊരകം സ്വദേശി (21), പുൽപ്പറ്റ സ്വദേശി (38), അരീക്കോട് സ്വദേശി (60) എന്നിവർക്കുമാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ

നിലമ്പൂർ സ്വദേശി (45), തിരൂരങ്ങാടി സ്വദേശി (42), തെന്നല സ്വദേശി (43), തെന്നല സ്വദേശിനി (13), തെന്നല സ്വദേശി (ഏഴ്), എടവണ്ണ സ്വദേശി (36), എടവണ്ണ സ്വദേശി (41), തൂവ്വൂർ സ്വദേശി (23), അരീക്കോട് സ്വദേശി (38), എടവണ്ണ സ്വദേശി (35), ചെറുകാവ് സ്വദേശി (38), ചെറുകാവ് സ്വദേശി (40), ഊർങ്ങാട്ടിരി സ്വദേശിനി (26), തൃക്കലങ്ങോട് സ്വദേശി (38), എടപ്പാൾ സ്വദേശി (35), പെരുമ്പടപ്പ് സ്വദേശി (24), പെരുവെള്ളൂർ സ്വദേശി (15), നിലമ്പൂർ സ്വദേശി (19), പെരുവെള്ളൂർ സ്വദേശിനി (42), പെരുവെള്ളൂർ സ്വദേശി (18), പരപ്പനങ്ങാടി സ്വദേശി (22), വഴിക്കടവ് സ്വദേശിനി (26), കീഴുപറമ്പ് സ്വദേശി (25), മലപ്പുറം സ്വദേശി (42), വഴിക്കടവ് സ്വദേശി (28), കീഴുപറമ്പ് സ്വദേശി (25), ചാലിയാർ സ്വദേശി (41), എടക്കര സ്വദേശി (25), പുളിക്കൽ സ്വദേശിനി (26) എന്നിവർക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർ

സൗദിയിൽ നിന്നെത്തിയവരായ ആനക്കയം സ്വദേശി (24), മമ്പാട് സ്വദേശി (28), മേലാറ്റൂർ സ്വദേശി (39), മക്കരപ്പറമ്പ് സ്വദേശി (38), എടവണ്ണ സ്വദേശി (50), അങ്ങാടിപ്പുറം സ്വദേശി (29), മമ്പാട് സ്വദേശിനി (20), ആലിപ്പറമ്പ് സ്വദേശി (48), ആലിപ്പറമ്പ് സ്വദേശി (44), മേലാറ്റൂർ സ്വദേശി (49), താഴേക്കോട് സ്വദേശി (38), തെന്നല സ്വദേശി (39), കണ്ണമംഗലം സ്വദേശി (40), മലപ്പുറം സ്വദേശി (50), മൂത്തേടം സ്വദേശി (42), ഖത്തറിൽ നിന്നെത്തിയ വെറ്റിലപ്പാറ സ്വദേശി (29), യു.എ.ഇയിൽ നിന്ന് എത്തിയവരായ പെരുമ്പടപ്പ് സ്വദേശി (40), പെരിന്തൽമണ്ണ സ്വദേശി (28), മഞ്ചേരി സ്വദേശി (43), പാണ്ടിക്കാട് സ്വദേശി (32), പെരിന്തൽമണ്ണ സ്വദേശി (27), ഒമാനിൽ നിന്നെത്തിയ പെരിന്തൽമണ്ണ സ്വദേശിനി (25), ബഹ്‌റിനിൽ നിന്നെത്തിയ തെന്നല സ്വദേശി (31), കുവൈത്തിൽ നിന്നെത്തിയ താഴേക്കോട് സ്വദേശി (39), ഒതുക്കുങ്ങൽ സ്വദേശി (60), പെരിന്തൽമണ്ണ സ്വദേശി (39), എടവണ്ണ സ്വദേശി (39), കരുളായി സ്വദേശി (36) എന്നിവർക്കാണ് വിദേശ രാജ്യങ്ങളിൽനിന്നെത്തിയവരിൽ രോഗം സ്ഥിരീകരിച്ചത്.

നിരീക്ഷണത്തിലുള്ളത് 32,547 പേർ

32,547 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 817 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 543 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ 13 പേരും തിരൂർ ജില്ലാ ആശുപത്രിയിൽ രണ്ട് പേരും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ മൂന്ന് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 35 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 48 പേരും കരിപ്പൂർ ഹജ്ജ് ഹൗസിൽ 33 പേരും കാലിക്കറ്റ് സർവ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 140 പേരുമാണ് ചികിത്സയിൽ കഴിയുന്നത്. 30,393 പേർ വീടുകളിലും 1,337 പേർ കോവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

59,244 പേർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയിൽ നിന്ന് ഇതുവരെ ആർ.ടി.പി.സി.ആർ, ആന്റിജൻ, ആന്റിബോഡി വിഭാഗങ്ങളിലുൾപ്പടെ 66,254 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതിൽ 64,551 പേരുടെ ഫലം ലഭ്യമായി. ഇതിൽ 59,244 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 1,549 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

രോഗികളുമായി സമ്പർക്കമുണ്ടായവർ ആരോഗ്യ വകുപ്പിനെ അറിയിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.

പൊലീസുകാർക്ക് ആന്റി ബോഡി ടെസ്റ്റ് തുടങ്ങി

ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പൊലീസുകാർക്ക് ആന്റി ബോഡി ടെസ്റ്റ് ആരംഭിച്ചു. നിലമ്പൂർ, കൊണ്ടോട്ടി എന്നിവിടങ്ങളിലാണ് പരിശോധന ആരംഭിച്ചത്. നിലമ്പൂരിൽ എം.എസ്‌പി അസിസ്റ്റന്റ് കമാൻഡന്റ് ദേവസ്സിയും കൊണ്ടോട്ടിയിൽ മലപ്പുറം ഡി.വൈഎസ് പി.ഹരിദാസും ഉദ്ഘാടനം ചെയ്തു. പൊലീസ് വെൽഫെയർ ബ്യൂറോ, പൊലീസ് കോഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ സാമ്പത്തിക സഹകരണത്തോടെയാണ് പരിശോധന നടത്തുന്നത്. എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് സാങ്കേതിക സഹായത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP