Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

മലപ്പുറം ജില്ലയിൽ 61 പേർക്ക് കൂടി കോവിഡ് 19; 52 പേർ രോഗ മുക്തരായി; ഉറവിടമറിയാതെ 23 പേർക്ക് വൈറസ് ബാധ; രോഗബാധിതരായി ചികിത്സയിൽ 619 പേർ; ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,413 പേർക്ക്; 1,138 പേർക്ക് കൂടി പ്രത്യേക നിരീക്ഷണം; ആകെ നിരീക്ഷണത്തിലുള്ളത് 39,128 പേർ

മലപ്പുറം ജില്ലയിൽ 61 പേർക്ക് കൂടി കോവിഡ് 19; 52 പേർ രോഗ മുക്തരായി; ഉറവിടമറിയാതെ 23 പേർക്ക് വൈറസ് ബാധ; രോഗബാധിതരായി ചികിത്സയിൽ 619 പേർ; ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,413 പേർക്ക്; 1,138 പേർക്ക് കൂടി പ്രത്യേക നിരീക്ഷണം; ആകെ നിരീക്ഷണത്തിലുള്ളത് 39,128 പേർ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ജില്ലയിൽ 61 പേർക്ക് കൂടി ഇന്ന് (ജൂലൈ 22) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 35 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരിൽ 23 പേർക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒമ്പത് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതും ശേഷിക്കുന്ന 17 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. ഇന്നലെ 52 പേർ ജില്ലയിൽ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 787 പേർ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.

സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായവർ

ജൂലൈ 21 ന് രോഗം സ്ഥിരീകരിച്ച നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഡ്രൈവറുടെ കുടുംബാഗങ്ങളായ 63 വയസുകാരി, 16 വയസുകാരൻ, 18 വയസുകാരി, പത്ത് മാസം പ്രായമുള്ള കുട്ടി, നേരത്തെ രോഗം സ്ഥിരീകരിച്ച വസ്ത്ര വ്യാപാര മേഖലയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയുമായി ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശികളായ 25 വയസുകാരൻ, 35 വയസുകാരൻ, ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച ഊർങ്ങാട്ടിരി സ്വദേശിയുമായി ബന്ധമുണ്ടായ ഊർങ്ങാട്ടിരി സ്വദേശികളായ 22 വയസുകാരൻ, മറ്റൊരു 22 വയസുകാരൻ, ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനി സ്റ്റേഷനിലെ പൊലീസുകാരനുമായി ബന്ധമുണ്ടായ കോട്ടക്കൽ സ്വദേശികളായ 29 വയസുകാരൻ, 45 വയസുകാരൻ, നേരത്തെ രോഗം സ്ഥിരീകരിച്ച ചുങ്കത്തറ സ്വദേശിയുമായി ബന്ധമുണ്ടായ ചുങ്കത്തറ സ്വദേശികളായ 16 വയസുകാരൻ, 36 വയസുകാരി എന്നിവർക്കും ഉറവിടമറിയാതെ രോഗബാധിതരായ തിരൂരങ്ങാടിയിൽ മദ്രസാ അദ്ധ്യാപകനായ തിരൂരങ്ങാടി സ്വദേശി (28), നല്ലളം കെ.എസ്.ഇ.ബിയിലെ കരാറുകാരനായ പള്ളിക്കൽ സ്വദേശി (29), കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പെരുവള്ളൂർ സ്വദേശി (58), തിരൂരങ്ങാടി സ്വദേശി (71), കൊണ്ടോട്ടിയിലും നിലമ്പൂരിലും മത്സ്യ മാർക്കറ്റിൽ ലോറി ഡ്രൈവറായി ജോലി ചെയ്യുന്ന നിലമ്പൂർ സ്വദേശി (54), കൊണ്ടോട്ടി മത്സ്യ മാർക്കറ്റിൽ ചുമട്ട് തൊഴിലാളിയായ കൊണ്ടോട്ടി സ്വദേശി (41), നിലമ്പൂർ മത്സ്യ മാർക്കറ്റിൽ ഡ്രൈവറായ മമ്പാട് സ്വദേശി (49), മമ്പാട് മത്സ്യ കച്ചവടം നടത്തുന്ന മമ്പാട് സ്വദേശികളായ 36 വയസുകാരൻ, 34 വയസുകാരൻ, 40 വയസുകാരൻ, എടക്കരയിൽ മത്സ്യ കച്ചവടം നടത്തുന്ന എടക്കര സ്വദേശി (29), നിലമ്പൂർ മത്സ്യ മാർക്കറ്റിൽ ഡ്രൈവറായ കരുവാരക്കുണ്ട് സ്വദേശി (31), ചോക്കാട് മത്സ്യ കച്ചവടം നടത്തുന്ന ചോക്കാട് സ്വദേശി (42), പെരിന്തൽമണ്ണയിൽ ഹോട്ടലിൽ പാചകക്കാരനായ ഏലംകുളം സ്വദേശി (56), എറണാകുളത്ത് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന കാവന്നൂർ സ്വദേശി (24), മലപ്പുറം മത്സ്യ മാർക്കറ്റിൽ കച്ചവടം നടത്തുന്ന മലപ്പുറം സ്വദേശി (34), നിലമ്പൂരിൽ ഇൻഡസ്ട്രിയൽ തൊഴിലാളിയായ നിലമ്പൂർ സ്വദേശി (19), നിലമ്പൂരിൽ ട്രാവൽസിൽ ഡ്രൈവറായ നിലമ്പൂർ സ്വദേശി (33), കൊണ്ടോട്ടി മാർക്കറ്റിൽ ജോലി ചെയ്യുന്ന പള്ളിക്കൽ സ്വദേശി (51), കൽപകഞ്ചേരി സ്വദേശി (28), തിരുന്നാവായ സ്വദേശി (47), പെരുവള്ളൂർ സ്വദേശി (30), തിരൂരങ്ങാടി സ്വദേശി (19) എന്നിവർക്കുമാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ

ഗുജറാത്തിൽ നിന്നെത്തിയ എടക്കര സ്വദേശിനി (39), ബംഗളൂരുവിൽ നിന്നെത്തിയവരായ പൊന്മള സ്വദേശി (23), എടവണ്ണ സ്വദേശി (31), നിലമ്പൂർ സ്വദേശിനി (28), മുംബൈയിൽ നിന്നെത്തിയ മൂർക്കനാട് സ്വദേശികളായ 21 വയസുകാരൻ, 17 വയസുകാരൻ, 39 വയസുകാരി, 48 വയസുകാരി, കർണാടകയിലെ തുംകൂരിൽ നിന്നെത്തിയ ആനക്കയം സ്വദേശി (40) എന്നിവർക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ശേഷം രോഗബാധ സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർ

ജിദ്ദയിൽ നിന്നെത്തിയവരായ തൃക്കലങ്ങോട് സ്വദേശി (52), പുൽപ്പറ്റ സ്വദേശി (36), കൂട്ടിലങ്ങാടി സ്വദേശി (45), കാവന്നൂർ സ്വദേശി (39), ഒതുക്കുങ്ങൽ സ്വദേശി (26), അരീക്കോട് സ്വദേശി (31), തേഞ്ഞിപ്പലം സ്വദേശി (39), ദുബായിൽ നിന്നെത്തിയവരായ മഞ്ചേരി സ്വദേശി (26), പെരുമ്പടപ്പ് സ്വദേശി (38), എടവണ്ണ സ്വദേശി (36), അങ്ങാടിപ്പുറം സ്വദേശി (35), കുഴിമണ്ണ സ്വദേശി (55), കോഡൂർ സ്വദേശി (33), വെട്ടത്തൂർ സ്വദേശി (31), കാവന്നൂർ സ്വദേശി (24), ദമാമിൽ നിന്നെത്തിയ നന്നമ്പ്ര സ്വദേശി (24), അജ്മാനിൽ നിന്നെത്തിയ ഊർങ്ങാട്ടിരി സ്വദേശി (32) എന്നിവർക്കാണ് വിദേശ രാജ്യങ്ങളിൽനിന്നെത്തിയവരിൽ രോഗം സ്ഥിരീകരിച്ചത്.

ജില്ലയിൽ ചികിത്സയിലുള്ളത് 619 പേർ

ജില്ലയിൽ രോഗബാധിതരായി 619 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നു. ഇതുവരെ 1,413 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,138 പേർക്ക് കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.

നിരീക്ഷണത്തിലുള്ളത് 39,128 പേർ

39,128 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 770 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 373 പേരും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നാല് പേരും തിരൂർ ജില്ലാ ആശുപത്രിയിൽ ഒരാളും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 48 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 52 പേരും കരിപ്പൂർ ഹജ്ജ് ഹൗസിൽ 206 പേരും കാലിക്കറ്റ് സർവ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 86 പേരുമാണ് ചികിത്സയിൽ കഴിയുന്നത്. 36,837 പേർ വീടുകളിലും 1,521 പേർ കോവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

13,579 പേർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയിൽ നിന്ന് ഇതുവരെ 17,053 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 14,651 പേരുടെ ഫലം ലഭിച്ചു. 13,579 പേർക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,402 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

രോഗികളുമായി സമ്പർക്കമുണ്ടായവർ ആരോഗ്യ വകുപ്പിനെ അറിയിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253

ആരോഗ്യജാഗ്രതാ ലംഘനം;
ജില്ലയിൽ 13 പുതിയ കേസുകൾ

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ ജാഗ്രത ലംഘിച്ചതിന് മലപ്പുറം ജില്ലയിൽ 13 കേസുകൾ കൂടി ഇന്നലെ (ജൂലൈ 22) രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 14 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. വിവിധ കേസുകളിലായി നാല് വാഹനങ്ങളും പിടിച്ചെടുത്തു. ഇതോടെ ആരോഗ്യ ജാഗ്രത ലംഘിച്ചതിന് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 5,120 ആയി. 6,269 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. 2,658 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 80 പേർക്കെതിരെയും ഇന്നലെ പൊലീസ് കേസെടുത്ത് പിഴ ഈടാക്കി. മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവർക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കുമെതിരെ കർശന നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP