Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറത്ത് തിങ്കളാഴ്ച വീണ്ടും കോവിഡ് മരണം; മരണമടഞ്ഞത് കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന 54കാരൻ; രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ; മലപ്പുറത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 10 പേർ

മലപ്പുറത്ത് തിങ്കളാഴ്ച വീണ്ടും കോവിഡ് മരണം; മരണമടഞ്ഞത് കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന 54കാരൻ; രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ; മലപ്പുറത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 10 പേർ

ജംഷാദ് മലപ്പുറം

മലപ്പുറം: വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി മരണപ്പെട്ടു. ചെട്ടിപ്പടി ആലുങ്ങൽ സ്വദേശി സീതീന്റെ പുരയക്കൽ കോയമോൻ (54) ആണ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെ ഇവിടെ നിന്ന് സമ്പർക്കത്തിലൂടെ രോഗം പകർന്നതെന്നാണ് കരുതപ്പെടുന്നത്. കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റിയ ഇദ്ദേഹം തിങ്കളാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം നാളെ ആലുങ്ങൽ ഷെയ്ഖ് പള്ളിയിൽ മറവ് ചെയ്യും.
ഭാര്യ: ബീവിജ. മക്കൾ: റൂഫസീന, ഷാനില, നാഫിഹ്, സൗഫിയ, ഷഫനാസ്.മരുമക്കൾ: ശിഹാബ് ചാലിയം, റസാഖ് താനൂർ. അതേ സമയം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂലൈ 24ന് മരിച്ച തുവൂർ സ്വദേശി ഹുസൈന് (65) കോവിഡ് സ്ഥിരീകരിച്ചിരുന്നു. പതിനേഴ് വർഷമായി ഹൃദ്രോഗത്തിനും രക്തസമ്മർദ്ദത്തിനും മരുന്ന് കഴിക്കുന്ന വ്യക്തിയായിരുന്നു.ബംഗളുരുവിൽ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന ഹുസൈൻ ജൂലൈ 20നാണ് മുത്തങ്ങ ചെക്പോസ്റ്റ് വഴി നാട്ടിലെത്തിയത്. വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ജൂലൈ 24ന് ഉച്ചയ്ക്ക് രണ്ടിന് കടുത്ത നെഞ്ചുവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീഴുകയും രക്തം ഛർദിക്കുകയും ചെയ്തു. തുടർന്ന് ബന്ധുക്കൾ ഉടനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു.

പരിശോധനയിൽ രോഗിക്ക് ഹൃദയാഘാതവും ഹൃദയ സ്തംഭനവുമുണ്ടെന്ന് കണ്ടെത്തുകയും എ.സി.എൽ.എസ് പ്രോട്ടോകോൾ പ്രകാരം ചികിത്സ നൽകുകയും ചെയ്തു. എന്നാൽ അതേ ദിവസം രോഗി ചികിത്സയോട് പ്രതികരിക്കാതെ വൈകീട്ട് 3.35ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ (ട്രൂനാറ്റ് ) കോവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തി.
ഇതോടെ മലപ്പുറം ജില്ലയിൽ രോഗബാധിതരായി മരിച്ചവരുടെ എണ്ണം പത്തായി. നേരത്തെ രോഗം ഭേദമായതിനുശേഷം തുടർ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ പൂന്താനം സ്വദേശിയും മരിച്ചിരുന്നു. ജൂലൈ 20 ന് ബംഗളൂരുവിൽ നിന്നെത്തിയ തുവ്വൂർ സ്വദേശി ഹൃദ്രോഗിയായിരുന്നു. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജൂലൈ 24 ന് പ്രവേശിപ്പിച്ചുവെങ്കിലും മരുന്നുകളോട് പ്രതികരിക്കാതെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

തുടർന്ന് നടത്തിയ ട്രൂനാറ്റ് സ്രവ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.86 പേർക്ക് കൂടി ഇന്ന് മലപ്പുറത്ത് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. 67 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരിൽ 34 പേർക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതും ശേഷിക്കുന്ന 14 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. ഇന്നലെ 88 പേർ ജില്ലയിൽ രോഗമുക്തരായി. ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തിൽ തുടരുന്ന രോഗ പ്രതിരോധ പ്രവർത്തനങ്ങളോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,239 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP