Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറത്ത് കോടതി വളപ്പിൽ പൊട്ടിത്തെറി; സ്‌ഫോടനം നടന്നത് ഹോമിയോ ഡിഎംഒയുടെ കാറിൽ; ബോംബ് സ്‌ക്വാഡ് അടക്കമുള്ള പൊലീസ് സംഘം പരിശോധിക്കുന്നു; കൊല്ലം മോഡൽ സ്‌ഫോടനമെന്ന് സംശയം; ഭീകര സംഘടനയുടെ പേരിലുള്ള ലഘുലേഖയും ബിൻലാദന്റെ ചിത്രവും കണ്ടെടുത്തു

മലപ്പുറത്ത് കോടതി വളപ്പിൽ പൊട്ടിത്തെറി; സ്‌ഫോടനം നടന്നത് ഹോമിയോ ഡിഎംഒയുടെ കാറിൽ; ബോംബ് സ്‌ക്വാഡ് അടക്കമുള്ള പൊലീസ് സംഘം പരിശോധിക്കുന്നു; കൊല്ലം മോഡൽ സ്‌ഫോടനമെന്ന് സംശയം; ഭീകര സംഘടനയുടെ പേരിലുള്ള ലഘുലേഖയും ബിൻലാദന്റെ ചിത്രവും കണ്ടെടുത്തു

മലപ്പുറം: മലപ്പുറത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ പൊട്ടിത്തെറി. മലപ്പുറത്ത് കോടതികളക്ടറേറ്റ് വളപ്പിനുള്ളിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് പൊട്ടിത്തെറി ഉണ്ടായത്. നിർത്തിയിട്ട കാറിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് വിവരം. ഇത് വാടകയ്‌ക്കെടുത്ത കാറാണെന്ന് അറിയുന്നു. പൊട്ടിത്തെറിയിൽ കാറിന്റെ പിൻഭാഗം തകരുകയും ടയറുകൾ പഞ്ചറാകുകയും ചെയ്തു.

ജില്ലാ ഹോമിയോ മെഡിക്കൽ ഓഫിസറുടെ കാറിനുള്ളിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഇത് വാടകയ്‌ക്കെടുത്ത കാറാണെന്ന് അറിയുന്നു. പൊട്ടിത്തെറിയിൽ സമീപത്തെ വാഹനത്തിന്റെ ചില്ലുകൾ തകർന്നിട്ടുണ്ട്. വാഹനത്തിന് സമീപത്ത് നിന്നും ദുരൂഹ സാഹചര്യത്തിൽ ബെയ്‌സ് മൂവ്‌മെന്റ് എന്നെഴുതിയ ഒരു ബോക്‌സും ലഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. പൊട്ടിത്തെറിയെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

സ്‌ഫോടനത്തിന്റെ ശക്തിയിൽ സമീപത്തുള്ള രണ്ടു വാഹനങ്ങളുടെ ചില്ലുകൾ തകർന്നിട്ടുണ്ട്. വാഹനത്തിന് സമീപത്ത് നിന്നും ദുരൂഹ സാഹചര്യത്തിൽ ബെയ്‌സ് മൂവ്‌മെന്റ് എന്നെഴുതിയ ഒരു പെട്ടി ലഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. പൊട്ടിത്തെറി ഉണ്ടായതിനുശേഷം അന്തരീക്ഷത്തിൽ കരിമരുന്നിന്റെ ഗന്ധം ഉണ്ടായിരുന്നതായി സമീപത്തുണ്ടായിരുന്നവർ വ്യക്തമാക്കി. കാറിനുള്ളിൽ നിന്നും ഒരു പെൻഡ്രൈവും എഴുത്തും കണ്ടുകിട്ടിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തു.

കാറിന് സമീപത്ത് നിന്നും ലഭിച്ച പെട്ടിയിൽ നിന്നും ഇന്ത്യയുടെ ഭൂപടം കിട്ടി. ബീഫ് കഴിച്ചതിന് ഭീകരവാദികൾ മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ സംഭവം രാജ്യത്തിന് നാണക്കേട് ഉണ്ടാക്കിയെന്നും കൗണ്ട് യുവർ ഡേയ്‌സ് എന്നെഴുതിയ കത്തും പെട്ടിയിൽ നിന്നും ലഭിച്ചതായാണ് ചാനലുകൾ റിപ്പോർട്ട് ചെയ്യുന്ന്ത. കൊല്ലം കലക്ടറേറ്റ് മോഡൽ സഫോടനത്തോട് സാമ്യമുണ്ടെന്ന വാദമാണ് ഇവർ ഉയർത്തുന്നത്. അതിനിടെ സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപത്തായി ഭീകര സംഘടനകളുടെ പേരിലുള്ള ലഘുലേഖ കണ്ടെടുത്തതായി മനോരമ ന്യൂസ് റിപ്പോർട്ടിൽ പറയുന്നു. ബിൻലാദന്റെ ചിത്രവും ലഘുലേഖയിലുണ്ടെന്നാണ് റിപ്പോർട്ട്.

സ്‌ഫോടനം ബോധപൂർവമുള്ളതാണെന്നാണ് അധികൃതർ സംശയിക്കുന്നത്. സ്‌ഫോടക വസ്തുക്കൾ തന്നെയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു. അഗ്‌നിശമന സേനയും ഡോഗ് സ്‌ക്വാഡുമടക്കം വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.കൊല്ലം കളക്റ്റ്രേറ്റ് വളപ്പിൽ ഉണ്ടായതിന് സമാനമായ സ്‌ഫോടനം തന്നെയാണ് മലപ്പുറത്തും ഉണ്ടായിരിക്കുന്നതെന്നാണ് പൊലീസ് നിഗമനം.

സ്‌ഫോടനത്തെത്തുടർന്ന് വൻ ശബ്ദമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഏകദേശം 300 മീറ്റർ അകലെയുള്ള കളക്റ്റ്രേറ്റിലും സ്‌ഫോടന ശബ്ദം കേട്ടതായി സംഭവ സ്ഥലത്തെത്തിയ ജില്ലാ കളക്ടർ എ.ഷൈനമോളും പറഞ്ഞു. ഡിവൈഎസ്‌പി പി.എം. പ്രദീപിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തുണ്ട്. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന വലിയ തരം ബാറ്ററിയുടെ അവശിഷ്ടം സ്ഥലത്തു നിന്നു കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

അതേസമയം, കൊല്ലത്ത് സ്റ്റീൽ ചോറ്റുപാത്രത്തിൽ സ്‌ഫോടന വസ്തുക്കൾ നിറച്ചശേഷം കലക്ടറേറ്റിനു വളപ്പിൽ നിർത്തിയിട്ടിരുന്ന ജീപ്പിൽ വയ്ക്കുകയും ഇതു പൊട്ടിത്തെറിക്കുകയുമായിരുന്നു. ഈ സ്‌ഫോടനത്തിന് പിന്നിൽ അൽ ഉമ്മയാണെന്ന് വ്യക്തമായിരുന്നു. കൊല്ലം മോഡൽ സ്‌ഫോടനം തന്നെയാണ് നടന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിലയിരുത്തൽ. ആന്ധ്രയിലെ ചിറ്റൂരിൽ നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ അൽ-ഉമ്മ ഏറ്റെടുത്തിരുന്നു. അൽഉമ്മ എന്ന നിരോധിത തീവ്രവാദ സംഘടനയുടെ പുതിയ പേരാണ് ബേസ് മൂവ്‌മെന്റ്. കൊല്ലത്ത് കോടതി പരിസരത്തുണ്ടായ സ്‌ഫോടനത്തിലും ബേസ് മൂവ്‌മെന്റിനെയാണു സംശയിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP