Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിലേക്ക് അഞ്ചോളം പ്രതികൾ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; വീട്ടമ്മയെ അപമാനിച്ച യുവാവ് മലപ്പുറത്ത് അറസ്റ്റിൽ

വീട്ടിലേക്ക് അഞ്ചോളം പ്രതികൾ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; വീട്ടമ്മയെ അപമാനിച്ച യുവാവ് മലപ്പുറത്ത് അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: വീട്ടമ്മയെ അപമാനിച്ച യുവാവ് അറസ്റ്റിൽ. പരാതിക്കാരിയും കുടുംബവും താമസിക്കുന്ന പടപ്പറമ്പുള്ള വീട്ടിലേക്ക് അഞ്ചോളം പ്രതികൾ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ചെയ്തതെന്നാണ് കേസ്, മകനെ ആക്രമിക്കുന്നത് കണ്ടു തടയാൻ ചെന്ന പരാതിക്കാരിയുടെ വസ്ത്രം വലിച്ചുകീറിയും അപമാനിക്കുകയും ചെയ്തകേസിലെ പരാതിയെ തുടർന്ന് പാങ്ങ് ചേണ്ടി അഷ്റഫ് പാറോളിയെ അറസ്റ്റ് ചെയ്തു.

കാടാമ്പുഴ പൊലീസ് സ്റ്റേഷനിലെ ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിക്കെതിരെ ജില്ലയിലും പുറത്തും കവർച്ച , മദ്യം കടത്തൽ, തട്ടിക്കൊണ്ടുപോയി ആക്രമിക്കുക തുടങ്ങി നിരവധി കേസുകളുണ്ട്. സമീപകാലത്ത് മേലാറ്റൂർ പൊലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതി ജാമ്യത്തിൽ ഇറങ്ങിയതാണ്. വീട്ടമ്മയെഅപമാനിച്ച സംഭവത്തിനു ശേഷം സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊളത്തൂർ ഇൻസ്പെക്ടർ പ്രമോദ്, സബ് ഇൻസ്പെക്ടറായ ശിവദാസൻ പടിഞ്ഞാറ്റുമുറി, മണി എൻ പി,ജ്യോതി ജി സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനോദ് കെ, സിവിൽ പൊലീസ് ഓഫീസർ ഷംസുദ്ദീൻ വൈലോങ്ങര, സജി മൈക്കിൾ, ഹോംഗാർഡ് ജാഫർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP