Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയറുവേദന അടക്കമുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തിരിച്ചറിഞ്ഞത് പെൺകുട്ടി എട്ട് മാസം ഗർഭിണിയെന്ന വിവരം; മലപ്പുറത്ത് 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ടാനച്ഛൻ പിടിയിൽ

വയറുവേദന അടക്കമുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തിരിച്ചറിഞ്ഞത് പെൺകുട്ടി എട്ട് മാസം ഗർഭിണിയെന്ന വിവരം; മലപ്പുറത്ത് 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ടാനച്ഛൻ പിടിയിൽ

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറത്ത് പതിനാല് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ടാനച്ഛൻ പിടിയിൽ.മലപ്പുറം പുത്തനത്താണിയിലാണ് സംഭവം. വയറുവേദന അടക്കമുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി എട്ട് മാസം ഗർഭിണിയാണെന്ന് വിവരം പുറത്തറിയുന്നത്.

ആശുപത്രിയിൽ പെൺകുട്ടിയുടെ ഉമ്മയും കൂടെയുണ്ടായിരുന്നു. പുത്തനത്താണിയിലെ സ്വകാര്യ ക്ലിനിക്കിലാണ് പെൺകുട്ടി മാതിവിനൊപ്പം ചികിത്സക്കെത്തിയത്. എട്ട് മാസം ഗർഭിണിയാണെന്ന സംഭവം മനസ്സിലാക്കിയ ക്ലിനിക്കിലെ ഡോക്ടർ വിവരം പൊലീസിൽ അറിയിക്കുകയും തുടർന്ന് നടന്ന കൗൺസിലിംഗിൽ താൻ പീഡിപ്പിക്കപ്പെട്ട വിവരം പെൺകുട്ടി തുറന്ന് പറയുകയും ചെയ്തു. വാടക വീട്ടിലാണ് പെൺകുട്ടിയും കുടുംബവും കഴിയുന്നത്. ഇവിടെ വച്ചാണ് രണ്ടാനച്ഛൻ പെൺകുട്ടിയെ പീഡിപ്പിച്ചത്.

ആദ്യ ഭർത്താവുമായുള്ള ബന്ധം വേർപെടുത്തിയതിന് ശേഷമാണ് പെൺകുട്ടിയുടെ മാതാവ് ഇയാളെ വിവാഹം കഴിച്ചത്. പത്തുവർഷത്തിലധികമായി ഇയാൾ മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ നിർമ്മാണ ജോലി ചെയ്തുവരികയാണ്. കൽപകഞ്ചേരി സിഐ എംബി റിയാസ് രാജയും സംഘവും ചേർന്നാണ് പെൺകുട്ടിയുടെ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP