Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലപ്പുറത്ത് ലീഗം സിപിഎമ്മും കൈക്കൊണ്ട് സമാധാന ശ്രമം വീണ്ടും വിഭലമാകുന്നു; തീരദേശത്തെ ആശങ്കയിലാക്കി വീണ്ടും അജ്ഞാതരുടെ തീവെപ്പ് തുടരുന്നു; ഒരാഴ്ചയ്ക്കിടെ കത്തിച്ചത് സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐയുടെ ഉൾപ്പടെ വാഹനങ്ങൾ; അക്രമം തുടർക്കഥയായിട്ടും നോക്കുകുത്തിയായി പൊലീസും

മലപ്പുറത്ത് ലീഗം സിപിഎമ്മും കൈക്കൊണ്ട് സമാധാന ശ്രമം വീണ്ടും വിഭലമാകുന്നു; തീരദേശത്തെ ആശങ്കയിലാക്കി വീണ്ടും അജ്ഞാതരുടെ തീവെപ്പ് തുടരുന്നു; ഒരാഴ്ചയ്ക്കിടെ കത്തിച്ചത് സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐയുടെ ഉൾപ്പടെ വാഹനങ്ങൾ; അക്രമം തുടർക്കഥയായിട്ടും നോക്കുകുത്തിയായി പൊലീസും

എം പി റാഫി

മലപ്പുറം: ജില്ലയുടെ തീരദേശ മേഖലയിൽ തീവെയ്‌പ്പ പരമ്പരക്ക് ശമനമില്ല. പറവണ്ണയിലാണ് വീണ്ടും തീവെപ്പ് ഉണ്ടായിരിക്കുന്നത്. പറവണ്ണ ആലിൻചുവട് പള്ളിപറമ്പിൽ സൂക്ഷിച്ച പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂവസ്ത്ര വിരിപ്പാണ് കത്തിനശിച്ചത്. ഇന്ന് പുലർച്ചെ തീ ആളിപ്പടരുന്നത് കണ്ട സമീപവാസികൾ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി തീയണച്ചതോടെ വൻ ദുരന്തം ഒഴിവായി.

ലീഗ്-സിപിഎം സംഘർഷം പതിവായിരുന്ന തീരദേശത്ത് ഇരു പാർട്ടികളുടെയും നേതൃത്വത്തിൽ കൈകൊണ്ട സമാധാന ശ്രമം ഏറെ പ്രതീക്ഷയോടെ നടപ്പാക്കികൊണ്ടിരിക്കെയാണ് അജ്ഞാതരുടെ തീവെപ്പ് പരമ്പര. വളരെ ആസൂത്രിതമായാണ് തുടർച്ചയായ നാല് തീവെപ്പ് സംഭവങ്ങളും നടന്നത്. സ്പെഷൽബ്രാഞ്ച് എ എസ്ഐയുടേതടക്കം മൂന്ന് വാഹനങ്ങൾ ഒരാഴ്ചക്കീടെ ഈ പ്രദേശത്ത് വീവച്ച് നശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂവസ്ത്ര വിരിപ്പും തീവച്ചിരിക്കുന്നത്. തീവെപ്പ് തുടർക്കഥയായിട്ടും ഒരാളെ പോലും പൊലീസിന് പിടികൂടാനായില്ല. ദിവസവും തീവെപ്പ് നടക്കുന്നത് ജനങ്ങളെയും ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്.

പുഴസംരക്ഷിക്കുന്നതിനും കൃഷിയിടത്തെ മണ്ണൊലിപ്പ് തടയുന്നതിനുമുള്ള ഭൂവസ്ത്ര വിരിപ്പാണ് തീയിട്ട് നശിപ്പിച്ചത്. വെട്ടം പഞ്ചായത്തിൽ ഗോഡൗൺ സംവിധാനം ഇല്ലാത്തതിനാൽ ആലിൻചുവട്ടിലെ പള്ളിപറമ്പിലാണ് ഈ ചൂടിപ്പടം സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ആലപ്പുഴയിൽ നിന്നുമാണ് വെട്ടം പഞ്ചായത്തിലേക്ക് ചൂടിപ്പടം എത്തിച്ചത്. ആവിപ്പുഴ തോടിന് മണ്ണൊലിപ്പ് തടയാനുള്ള ചൂടിപ്പുതപ്പ് ജോലി കുടുംബശ്രീ പ്രവർത്തകരാണ് നടപ്പാക്കിയിരുന്നത്. പ്രളയകാലത്ത് നിർത്തി വച്ച ജോലി തുടരാനായി ആലിൻചുവട് സൂക്ഷിച്ചിരുന്നതായിരുന്നു ചൂടിപ്പടം.

പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട മൂന്ന് വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. അതിന്റെ അന്വേഷണം തുടരുന്നതിനിടെയാണ് പഞ്ചായത്ത് മുതലിനും തീയിട്ടിരിക്കുന്നത്. തീവെപ്പ് പരമ്പര തുടരുന്നത് ജനങ്ങളിൽ ഭീതി പടർത്തിയിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് തിരൂർ പൊലീസിൽ പരാതി നൽകിയതായി വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിപി മെഹറുന്നിസ പറഞ്ഞു.

തീവെപ്പ് സംഭവങ്ങൾക്കു പിന്നിൽ പരസ്പരം ബന്ധമുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും സൂചനകൾ ലഭിച്ചതായും തിരൂർ എസ്‌ഐ സുമേഷ് സുധാകർ പറഞ്ഞു. പ്രദേശത്തെ മദ്യപന്മാരായ സാമൂഹ്യ വിരുദ്ധരിലേക്കാണ് പൊലീസ് അന്വേഷണം നീങ്ങുന്നത്. തിരൂർ, തനൂർ പൊലീസ് അടങ്ങുന്ന രണ്ട് സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ രാഷ്ട്രീയ സംഘർഷം നിലനിന്നിരുന്ന ജില്ലയുടെ തീരദേശത്ത് ജനമൈത്രി പൊലീസും , സർവ്വകക്ഷി സമാധാന കമ്മിറ്റിയുടെയും ശ്രമഫലമായി സമാധാനം വീണ്ടെടുക്കുന്നതിനിടെയാണ് തീവെപ്പ് പരമ്പര. തീരദേശത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായ സംശയവും ഉയർന്നിട്ടുണ്ട്. മറ്റു കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനായി പൊലീസിന്റെ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമാണ് പിന്നിലെന്നും സംശയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP