Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കനത്ത മഴ മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു; തുറന്നത് നാലു ഷട്ടറുകളുടെ ഒരടി വീതം; കൽപ്പാത്തി, ഭാരതപ്പുഴ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം; അടിയന്തര സാഹചര്യം നേരിടാനുള്ള മുന്നൊരുക്കങ്ങൾ എടുത്തിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ബാലമുരളി

കനത്ത മഴ മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു; തുറന്നത് നാലു ഷട്ടറുകളുടെ ഒരടി വീതം; കൽപ്പാത്തി, ഭാരതപ്പുഴ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം; അടിയന്തര സാഹചര്യം നേരിടാനുള്ള മുന്നൊരുക്കങ്ങൾ എടുത്തിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ബാലമുരളി

പാലക്കാട്: കനത്ത മഴയെത്തുടർന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ജലനിരപ്പ് ക്രമാധീതമായി ഉയരുന്നതിനാലും വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാലുമാണ് ഡാമിന്റെ നാല് ഷട്ടറുകളും തുറന്നത്. ഒരടി വീതമാണ് ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നത്. ഇതേതുടർന്ന് കൽപ്പാത്തി, ഭാരതപ്പുഴ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പാലക്കാട് ജില്ലാ കലക്ടർ ഡി.ബാലമുരളി അറിയിച്ചു.മഴ ശക്തമാകുകയാണെങ്കിൽ മറ്റു ഡാമുകളും തുറന്നുവിടേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. മുൻ കരുതൽ നടപടിയുടെ ഭാഗമായി കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള എല്ലാ ഡാമുകളുടെയും സമീപം കൺട്രോൾ റൂമുകൾ തുറന്നു. ദുരന്ത നിവാരണ അഥോറിറ്റിയുടെ നിർദ്ദേശത്തെത്തുടർന്നാണ് നടപടി.

ശ്രീലങ്കയ്ക്ക് സമീപം വെള്ളിയാഴ്ച രൂപപ്പെടുന്ന ന്യൂനമർദ്ദം ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് മലമ്പുഴയിലെ ജലനിരപ്പ് താഴ്‌ത്താൻ തീരുമാനിച്ചത്. സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളും പരമാവധി സംഭരണശേഷിയോട് അടുത്തിരിക്കുകയാണ്. വെള്ളിയാഴ്ച സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു. എന്നാൽ തൃശൂരിലെയും പാലക്കാട്ടെയും റെഡ് അലർട്ട് പിൻവലിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP