Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജലനിരപ്പ് ഉയർന്നു; മലമ്പുഴ, വാളയാർ അണക്കെട്ടുകളുടെ ഷട്ടർ തുറന്നു; കൽപ്പാത്തി, മുക്കൈ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം  

ജലനിരപ്പ് ഉയർന്നു; മലമ്പുഴ, വാളയാർ അണക്കെട്ടുകളുടെ ഷട്ടർ തുറന്നു; കൽപ്പാത്തി, മുക്കൈ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം   

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്; തുലാവർഷം കനത്തതോടെ മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പുയർന്നു. ഇതേ തുടർന്ന് അണക്കെട്ടിന്റെ നാലുഷട്ടറുകളും 2 സെന്റിമീറ്റർ വീതം ഉയർത്തി. കൽപ്പാത്തി, മുക്കൈ എന്നീ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. ജലനിരപ്പ് 114.7 മീറ്ററിലെത്തിയതോടെയാണ് ഷട്ടറുകൾ തുറന്നത്. മഴ കനത്തതോടെ വാളയാർ ഡാം ഷട്ടറുകളും തുറന്നിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് തുലാമഴ അടുത്ത രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. തുലാവർഷത്തിന്റെ ഭാഗമായി അറബിക്കടലിൽ ലക്ഷദ്വീപിനോട് ചേർന്ന് രൂപം കൊണ്ട ന്യൂനമർദ്ദമാണ് കേരളത്തിൽ ശക്തമായ മഴ പെയ്യാൻ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP