Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലബാർ സിമന്റ്‌സ് അഴിമതിക്കേസിൽ എംഡി കെ പത്മകുമാർ അറസ്റ്റിൽ; വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയതു വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനകൾക്കു പിന്നാലെ; പുതിയ എംഡി സഞ്ജയ് കൗൾ

മലബാർ സിമന്റ്‌സ് അഴിമതിക്കേസിൽ എംഡി കെ പത്മകുമാർ അറസ്റ്റിൽ; വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയതു വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനകൾക്കു പിന്നാലെ; പുതിയ എംഡി സഞ്ജയ് കൗൾ

തിരുവനന്തപുരം: മലബാർ സിമന്റ്‌സ് എംഡി കെ. പത്മകുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. മലബാർ സിമന്റ്‌സ് അഴിമതിക്കേസിലാണ് അറസ്റ്റ്. പത്മകുമാറിന് പകരം സഞ്ജയ് കൗളിനെ പുതിയ എം ഡി യായി നിയമിച്ചു.

ഇന്നു വൈകിട്ട് അഞ്ചോടെയാണ് ഡിവൈഎസ്‌പി എം.സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം പത്മകുമാറിന്റെ  അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ കൂടുതൽ തെളിവെടുക്കുന്നതിനായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സംഘം സിമന്റ്‌സ് എം.ഡി. കെ.പത്മകുമാറടക്കം മൂന്നു ഉന്നത ഉദ്യോഗസ്ഥരടെ ഓഫിസുകളിലും വസതികളിലും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

കെ പത്മകുമാർ, മലബാർ സിമന്റ്‌സ് ഡപ്യൂട്ടി മാർക്കറ്റിങ് മാനേജർ ജി. വേണുഗോപാൽ, ലീഗൽ ഓഫിസർ പ്രകാശ് ജോസഫ് എന്നിവരുടെ ഓഫിസുകളിലും വസതികളിലും ഗസ്റ്റ് ഹൗസിലുമായാണ് വിജിലൻസ് പരിശോധന നടത്തിയത്. മലബാർ സിമന്റ്‌സിലേക്ക് ഫ്‌ലൈ ആഷ് ഇറക്കുമതി കരാറിൽ വ്യവസായി വി എം രാധാകൃഷ്ണന്റെ സ്ഥാപനത്തിന് നൽകിയ ബാങ്ക് ഗാരന്റി പുതുക്കാത്തതിലും 50ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നതാണ് ആദ്യത്തെ കേസ്.

രണ്ടാമത്തെ കേസ് സിമന്റ് നൽകിയതിന് ചില ഡീലർമാർക്ക് കമ്മിഷൻ ഇളവ് നൽകിയതിലൂടെ 2.7 കോടിരൂപയുടെ നഷ്ടമുണ്ടായെന്ന വിഷയത്തിലാണ്. 2015ൽ ഈ രണ്ടു കേസിലും ത്വരിതപരിശോധന പൂർത്തിയാക്കിയിരുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP