Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കുമ്മനംജിക്കെതിരായ നടപടിയെ ഞാൻ അപലപിക്കുന്നു; അദ്ദേഹം നേരുള്ള വ്യക്തിയാണ്; രാഷ്ട്രീയ പ്രതികാരം അദ്ദേഹത്തെപ്പോലെയുള്ള എളിയ മനുഷ്യരിൽ പ്രയോഗിക്കരുത്; മേജർ രവി

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: സാമ്പത്തിക തട്ടിപ്പ് കേസിൽ ബിജെപി നേതാവ് കുമ്മനം രാജേശേഖരനെതിരെ കേസ് രജിസ്റ്റർ ചെയ്തതിൽ പ്രതികരണവുമായി നടനും സംവിധായകനുമായ മേജർ രവി.

''കുമ്മനംജിക്കെതിരായ നടപടിയെ ഞാൻ അപലപിക്കുന്നു. എനിക്കറിയുന്ന കാലം മുതലേ അദ്ദേഹം നേരുള്ള വ്യക്തിയാണ്. രാഷ്ട്രീയ പ്രതികാരം അദ്ദേഹത്തെപ്പോലെയുള്ള എളിയ മനുഷ്യരിൽ പ്രയോഗിക്കരുത്. ഇത് വളരെ നിരാശാജനകമാണ്'' -മേജർ രവി ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു.

ആറന്മുള സ്വദേശിയിൽ നിന്നും 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ അഞ്ചാം പ്രതിയായി കുമ്മനം രാജശേഖരന്റെ പേരുചേർത്തിരുന്നു. കുമ്മനത്തിന്റെ മുൻ പി.എ പ്രവീണാണ് കേസിലെ ഒന്നാം പ്രതി. പണം തിരിമറി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളിലാണ് ആറന്മുള പൊലീസ് കേസെടുത്തിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP