Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക് ഡൗൺ ദിനങ്ങൾ ഫലപ്രദമായി ഉപയോ​ഗിച്ച് കൊച്ചി മെട്രോ; നടക്കുന്നത് ട്രെയിനുകളുടെയും ട്രാക്കുകളുടെയും അറ്റകുറ്റ പണികൾ മുതൽ ശുചീകരണം വരെ

ലോക് ഡൗൺ ദിനങ്ങൾ ഫലപ്രദമായി ഉപയോ​ഗിച്ച് കൊച്ചി മെട്രോ; നടക്കുന്നത് ട്രെയിനുകളുടെയും ട്രാക്കുകളുടെയും അറ്റകുറ്റ പണികൾ മുതൽ ശുചീകരണം വരെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലോക് ഡൗണിനെ തുടർന്ന് സർവീസ് നിർത്തിയതോടെ അറ്റകുറ്റ പണികൾ വേ​ഗത്തിലാക്കി കൊച്ചി മെട്രോ. സാധാരണ ​ഗതിയിൽ സർവീസുകൾ അവസാനിച്ച ശേഷം രാത്രികാലങ്ങളിൽ നടക്കുന്ന ട്രാക്കിന്റെ അറ്റകുറ്റ പണികൾ ഉൾപ്പെടെ ഇപ്പോൾ പകൽ സമയത്ത് നടത്തുകയാണ്. ട്രെയിനുകളുടെ അറ്റകുറ്റപ്പണികളും സി​ഗ്നലുകളുടെ പരിശോധനയുമെല്ലാം വേ​ഗത്തിൽ തീർക്കാനാണ് കൊച്ചി മെട്രോ ശ്രമിക്കുന്നത്.

രാവിലെയും വൈകീട്ടും ആലുവ-തൈക്കൂടം റൂട്ടിൽ ട്രെയിൻ ഓടിക്കുന്നുണ്ട്. ട്രെയിനിൽ സിസ്റ്റം തകരാറൊന്നും ഉണ്ടാകാതിരിക്കാനാണിത്. മെട്രോയ്ക്ക് കൊച്ചിയിൽ ഇപ്പോൾ 25 ട്രെയിനുകളാണ് ഉള്ളത്. ഇവ മുട്ടത്തെ യാർഡിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഒരു ദിവസം ഒരു ട്രെയിൻ എന്ന രീതിയിലാണ് ഓടിച്ചുനോക്കുന്നത്. സിഗ്നലിങ്, ട്രാക്ക്, ട്രെയിൻ ഓടുന്നതിനാവശ്യമായ വൈദ്യുതി ലഭ്യമാക്കുന്ന തേർഡ് റെയിൽ എന്നിവയെല്ലാം ഇതിനിടയിൽ പരിശോധിക്കുന്നുണ്ട്.

തൈക്കൂടം മുതൽ പേട്ട വരെയുള്ള പുതിയ റൂട്ടിൽ ഇപ്പോൾ ജോലികൾ ഒന്നും നടക്കുന്നില്ലെന്നും അധികൃതർ പറഞ്ഞു. മെട്രോ ജീവനക്കാരെ സ്റ്റേഷനുകളിലേക്ക് കൊണ്ടുവിടുന്നതും തിരിച്ച്‌ കൊണ്ടുപോകുന്നതും ട്രെയിനുകളിലാണ്. സർവീസ് നിർത്തിെവച്ച ദിവസങ്ങളിൽത്തന്നെ ട്രെയിനുകളിലെല്ലാം അണുനശീകരണം നടത്തിയിരുന്നു. ഇപ്പോഴും സ്റ്റേഷനുകളിൽ അവശ്യം വേണ്ട ശുചീകരണം നടക്കുന്നുണ്ട്.

കെഎംആർ.എൽന്റെ കലൂരിലെ പ്രധാന ഓഫീസ് പ്രവർത്തിക്കുന്നില്ല. എന്നാൽ, മുട്ടത്തെ യാർഡിലും സ്റ്റേഷനുകളിലും കുറച്ചുപേർ ജോലിചെയ്യുന്നുണ്ട്. സ്റ്റേഷൻ കൺട്രോളർ, സെക്യൂരിറ്റി ഗാർഡ്, ഹൗസ്‌ കീപ്പിങ് എന്നീ തസ്തികകളിൽ ഉള്ളവരാണിത്. ശക്തമായ സുരക്ഷാ സജ്ജീകരണങ്ങളാണ് ജീവനക്കാർക്കായി സ്വീകരിച്ചിട്ടുള്ളതെന്ന്‌ കൊച്ചി മെട്രോ അധികൃതർ പറഞ്ഞു.

ലോക്ക്ഡൗണിനു ശേഷം വീണ്ടും സർവീസ് തുടങ്ങുമ്പോൾ മെട്രോയിൽ ട്രയൽ റൺ ഉണ്ടാകും. കൃത്യമായ രീതിയിൽ പരിപാലിക്കുന്നുണ്ടെങ്കിലും രണ്ട് ദിവസത്തെ ട്രയൽ റണ്ണിനു ശേഷമേ സർവീസ് പുനരാരംഭിക്കൂ എന്ന് കൊച്ചി മെട്രോ അധികൃതർ പറഞ്ഞു. ഇത്രയും ദിവസങ്ങൾ സർവീസ് നിർത്തിവയ്ക്കേണ്ടി വന്നതിനാലാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP