Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആന്ധ്രപ്രദേശിൽ നിന്നും 6000 രൂപയ്ക്ക് വാങ്ങുന്ന രണ്ടുകിലോ കഞ്ചാവ് ഇടനിലക്കാർക്ക് നൽകുമ്പോൾ ലഭിക്കുക 60000 രൂപ; ചില്ലറ വിപണിയിലെത്തുമ്പോൾ അഞ്ചുഗ്രാമിന്റെ പൊതിക്ക് അഞ്ഞൂറും; വൻലാഭം കൊയ്ത് ഇടനിലക്കാരും വിൽപനക്കാരും; മുഖ്യകണ്ണി അബ്ദുറഷീദ് മലപ്പുറത്ത് പിടിയിൽ

ആന്ധ്രപ്രദേശിൽ നിന്നും 6000 രൂപയ്ക്ക് വാങ്ങുന്ന രണ്ടുകിലോ കഞ്ചാവ് ഇടനിലക്കാർക്ക് നൽകുമ്പോൾ ലഭിക്കുക 60000 രൂപ; ചില്ലറ വിപണിയിലെത്തുമ്പോൾ അഞ്ചുഗ്രാമിന്റെ പൊതിക്ക് അഞ്ഞൂറും; വൻലാഭം കൊയ്ത് ഇടനിലക്കാരും വിൽപനക്കാരും; മുഖ്യകണ്ണി അബ്ദുറഷീദ് മലപ്പുറത്ത് പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: ആന്ധ്രപ്രദേശിൽ നിന്നും ആറായിരം രൂപക്ക് വാങ്ങുന്ന രണ്ടുകിലോ കഞ്ചാവ് ഇടനിലക്കാർക്ക് നൽകുമ്പോൾ ലഭിക്കുക അറുപതിനായിരം രൂപ. ഇത് ചില്ലറ വിപണിയിലെത്തുമ്പോൾ അഞ്ചുഗ്രാമിന്റെ പൊതിക്ക് അഞ്ഞൂറും. വൻലാഭം കൊയ്ത് ഇടനിലക്കാരും വിൽപനക്കാരും. മുഖ്യകണ്ണി അബ്ദുറഷീദ് പിടിയിൽമലപ്പുറം കൊണ്ടോട്ടി മഞ്ചേരി ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കുമായി കഞ്ചാവ് വിതരണം നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഇന്ന് എക്‌സൈസിന്റെ പിടിയിലായത്.

മലപ്പുറം വാറങ്കോട് എം ബി ഹോസ്പിറ്റലിന്റെ മുന്നിൽ വെച്ച് വാഹനപരിശോധനക്കിടെ ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന അഞ്ച് കിലോ കഞ്ചാവുമായി ഏറനാട് താലൂക്കിലെ പുൽപറ്റ വില്ലേജിൽ കൂട്ടാവിൽ ദേശത്ത് വടക്കെതൊടിക വീട്ടിൽ മുഹമ്മദ് മകൻ അബ്ദുറഷീദിനെ ബൈക്ക് സഹിതം മലപ്പുറം റെയിഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.അശോക്കുമാറും പാർട്ടിയും അറസ്റ്റ് ചെയ്തു.

ഈ മാസം ആദ്യം നാലു കിലോ കഞ്ചാവുമായി പിടികൂടിയ മോങ്ങം സ്വദേശിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആഴ്ചകൾ നീണ്ടു നിന്ന നിരീക്ഷണത്തിന് ശേഷമാണ് സംഘാംഗം പിടിയിലാകുന്നത്. ആന്ധ്രപ്രദേശിൽ നിന്നും രണ്ടു കിലോഗ്രാം കഞ്ചാവ് അടങ്ങുന്ന ഒരു പാർസലിന് 6000 രൂപ നൽകി ഇവിടെ എത്തിച്ച് 60000രൂപക്ക് ഇടനിലക്കാർക്ക് നൽകി വൻലാഭം കൊയ്യാമെന്ന ലക്ഷ്യത്തോടുകൂടിയാണ് ഇയാൾ ഇപ്രകാരം കഞ്ചാവ് കൊണ്ടുവന്നത്. ഇത് ചില്ലറ വിപണിയിൽ വിദ്യാർത്ഥികളിലും മറ്റും എത്തുമ്പോൾ അഞ്ചു ഗ്രാം അടങ്ങിയ ഒരു പൊതി കഞ്ചാവിന് 500 രൂപ വിലവരും. ഇപ്രകാരം പ്രവർത്തിക്കുന്ന സംഘത്തിന്റെ പ്രധാന കണ്ണിയാണ് അബ്ദുറഷീദ്. ഈ കണ്ണിയിലെ മറ്റുള്ളവരെ കുറിച്ചും എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ വി. മായിൻകുട്ടി, ടി.വി ജ്യോതിഷ് ചന്ദ്, ടി.ബാബുരാജൻ, വി അരവിന്ദൻ , സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ. സി. അച്ചുതൻ, കെ. ഷംസുദ്ദീൻ, എം. റാഷിദ്, വി. ടി. സൈഫുദ്ദീൻ, വനിത സിവിൽ എക്‌സൈസ് ഓഫീസർ വി. ജിഷ ഡ്രൈവർ വി.ശശീന്ദ്രൻ എന്നിവരാണ് പാർട്ടിയിൽ ഉണ്ടായിരുന്നത്.
. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP