Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഗ്രാമീണ മേഖലയിൽ തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾ അടുക്കളയിൽ തന്നെ; ഭർത്താക്കന്മാരാണ് യോഗത്തിന് എത്താറുള്ളത്'; അടുക്കളയിൽ നിൽക്കണോ, രാഷ്ട്രീയത്തിലിറങ്ങണോ എന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമെന്ന് മഹുവ മൊയ്ത്ര

'ഗ്രാമീണ മേഖലയിൽ തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾ അടുക്കളയിൽ തന്നെ; ഭർത്താക്കന്മാരാണ് യോഗത്തിന് എത്താറുള്ളത്'; അടുക്കളയിൽ നിൽക്കണോ, രാഷ്ട്രീയത്തിലിറങ്ങണോ എന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമെന്ന് മഹുവ മൊയ്ത്ര

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഷ്ട്രീയ പരിചയം ഇല്ലാതെയാണ് താൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്നും സ്ത്രീയായതുകൊണ്ട് പ്രത്യേകിച്ച് വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടില്ലെന്നും തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഒരു സ്ത്രീ അടുക്കളയിൽ നിൽക്കുന്നതും രാഷ്ട്രീയത്തിലിറങ്ങുന്നതും അവരുടെ മാത്രം സ്വാതന്ത്ര്യമാണെന്നും മഹുവ മൊയ്ത്ര പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തോടനുബന്ധിച്ച് 'റീ ഇമേജിൻ ഇന്ത്യ, വുമൻ ഇൻ പവർ പൊളിറ്റിക്‌സ്' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.

വനിതാ സംവരണമൊക്കെയുണ്ടെങ്കിലും പല ഗ്രാമീണ മേഖലയിലും തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾ ഇന്നും അടുക്കളയിൽ തന്നെയാണ്. തിരഞ്ഞെടുക്കപ്പെട്ടവർ അടുക്കളയിൽ ഇരുന്ന് അവരുടെ ഭർത്താക്കന്മാരാണ് പലപ്പോഴും യോഗത്തിനും മറ്റും വരുന്നത്. ഇത് ഞാൻ നേരിട്ട് കണ്ടതാണ്. ഞാൻ പങ്കെടുക്കുന്ന മീറ്റിങ് ആണെങ്കിൽ ഇതിന് ശക്തമായ താക്കീത് നൽകാറുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവർ തന്നെ വരണമെന്ന് കർശനമായി ആവശ്യപ്പെടാറുണ്ടെന്നും അവർ പറഞ്ഞു.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയാണ് അവരെ ഉന്നമനത്തിലെത്തിക്കാനുള്ള ഏക പോംവഴി. അതിലൂടെ മാത്രമേ അവർക്ക് മുന്നിൽ അവസരങ്ങൾ തുറക്കാൻ സാധിക്കുകയുള്ളൂ. വനിതാരാഷ്ട്രീയപ്രവർത്തക എന്നല്ല രാഷ്ട്രീയ പ്രവർത്തക എന്ന് അറിയപ്പെടാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എന്തിലും ആൺ പെൺ എന്ന ഉപയോഗം കുറഞ്ഞാൽ തന്നെ സമത്വം വന്നുചേരുമെന്നും മഹുവ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP