Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിസിസി ഓഫീസിന് മുന്നിലെ കൊടി കത്തിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് പൊലീസ് പിടിയിൽ; അറസ്റ്റിലായത് എറണാകുളം മേഖലാ സെക്രട്ടറി മാഹിൻ

ഡിസിസി ഓഫീസിന് മുന്നിലെ കൊടി കത്തിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് പൊലീസ് പിടിയിൽ; അറസ്റ്റിലായത് എറണാകുളം മേഖലാ സെക്രട്ടറി മാഹിൻ

സ്വന്തം ലേഖകൻ

കൊച്ചി : എറണാകുളം ഡിസിസി ഓഫീസിന് മുന്നിലെ കൊടി കത്തിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് പൊലീസ് പിടിയിൽ. എറണാകുളം മേഖലാ സെക്രട്ടറി മാഹിനാണ് പൊലീസ് അറസ്റ്റിലായത്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചതിനെതിരെ എറണാകുളം ഡിസിസി ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രകടനം നടത്തിയിരുന്നു. ഇതിന് ശേഷം രാത്രി 12 മണിയോടെ ഡിസിസി ഓഫീന് മുമ്പിലുള്ള കൊടി ഡിവൈഎഫ്ഐക്കാർ ചേർന്ന് കത്തിക്കുകയായിരുന്നു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് പരാതി നൽകിയത്.

എന്നാൽ പരാതി നൽകിയെങ്കിലും പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ഡിവൈഎഫ്ഐ നേതാവിനെ സംരക്ഷിക്കുകയാണെന്നും നടപടി സ്വീകരിക്കാത്തതിൽ ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു.

അതേസമയം അതീവ രഹസ്യമായിട്ടായിരുന്നു പൊലീസ് അറസ്റ്റ്. രഹസ്യമായി അറസ്റ്റ് രേഖപ്പെടുത്തി ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാഹിനെ പൊലീസ് എറണാകുളം ജില്ലാ ജയിലിലെത്തിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP