Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തന്റെ പ്രതിബദ്ധത ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയോടാണെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ തുറന്ന് സമ്മതിച്ചു; വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയുമായി മഹിളാ കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം.സി ജോസഫൈനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടകതിയിൽ ഹർജിയുമായി മഹിളാ കോൺഗ്രസ്. വനിതാ കമ്മീഷനെ തൽസ്ഥാനത്തു നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് ഹൈക്കോടതിയെ സമീപിച്ചത്.

തന്റെ പ്രതിബദ്ധത ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയോടാണെന്ന് വനിതാകമ്മീഷൻ ചെയർമാൻ തുറന്നുസമ്മതിച്ചുവെന്ന് ലതികാ സുഭാഷ് ഹരജിയിൽ ആരോപിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്കുവേണ്ടിയാണ് വനിതാകമ്മീഷനെ നിയമിച്ചതെങ്കിലും ആ ജോലിക്ക് ചേർന്നതല്ലൈന്ന് അവർ തെളിയിച്ചതായും ലതിക ആരോപിക്കുന്നു. കോടതിയും പൊലീസ് സ്റ്റേഷനും സിപിഎം പാർട്ടിയാണെന്ന ജോസഫൈന്റെ പ്രസ്താവനയും അവർ ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

'' എന്റെ പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റ് ആണ്. ഞാൻ വനിതാ കമ്മീഷൻ ചെയർമാനായിരിക്കാം. പക്ഷേ, ഞാൻ വളർന്നുവന്നത് ആ പാർട്ടിയിലൂടെയാണ്. ഇത്തരം കാര്യങ്ങളിൽ എന്റെ പാർട്ടിയായ മാർക്സിസ്റ്റ് പാർട്ടിയെപ്പോലെ മറ്റാരും ഉറച്ച നിലപാടെടുക്കുകയില്ല.

നിങ്ങൾ പറയുന്ന കാര്യം എനിക്കറിയാം. ഇവിടെ എന്താണ് സംഭവിച്ചത്? അവരുടെ കുടുംബം പറയുന്നത് പാർട്ടി നടപടി മാത്രം മതിയെന്നാണ്. അവർ പാർട്ടിയിൽ വിശ്വസിക്കുന്നു. ഞങ്ങളുടെ പാർട്ടിയാണ് ഞങ്ങളുടെ കോടതി. പൊലീസ് സ്റ്റേഷനും അതെ''- സിപിഎം നേതാവ് പി കെ ശശിയുമായി ബന്ധപ്പെട്ട ലൈംഗികാരോപണ കേസിനെ കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജോസഫൈൻ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP