Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റെ ആങ്ങള വീണത് എന്റെ വലയിൽ മാത്രം; വേറെ ആരുടേയും വലയിൽ ശ്രീജിത്ത് വീണിട്ടില്ല; മകന് നീതി കിട്ടിയെന്നും മഹിജ; കരാർ പൂർണ്ണമായും നടപ്പാക്കുമെന്ന പ്രതീക്ഷയിൽ ജിഷ്ണു പ്രണോയിയുടെ കുടുംബം കോഴിക്കോട്ടേക്ക് മടങ്ങുന്നു

എന്റെ ആങ്ങള വീണത് എന്റെ വലയിൽ മാത്രം; വേറെ ആരുടേയും വലയിൽ ശ്രീജിത്ത് വീണിട്ടില്ല; മകന് നീതി കിട്ടിയെന്നും മഹിജ; കരാർ പൂർണ്ണമായും നടപ്പാക്കുമെന്ന പ്രതീക്ഷയിൽ ജിഷ്ണു പ്രണോയിയുടെ കുടുംബം കോഴിക്കോട്ടേക്ക് മടങ്ങുന്നു

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ശ്രീജിത്തും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി വിട്ടു. ജിഷ്ണുവിന് നീതി കിട്ടിയെന്ന് മഹിജ പറഞ്ഞു. സർക്കാരിൽ വിശ്വാസമുണ്ട്. കരാർ വ്യവസ്ഥകൾ അംഗീകരിക്കപ്പെടുകയാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുമെന്നും മഹിജ പ്രതികരിച്ചു. എഴുത്തുകാരി സുഗതകുമാരിയേയും മഹിജ സന്ദർശിച്ചു. കോഴിക്കോട്ടേക്ക് മഹിജ മടങ്ങുകയും ചെയ്തു.

ശ്രീജിത്ത് ആരുടേയും സ്വാധീനവലയത്തിൽ വീണിട്ടില്ലെന്നും മഹിജ പറഞ്ഞു. ശ്രീജിത്ത് പെങ്ങളുടെ സ്വാധീനവലയത്തിൽ മാത്രമാണ് വീണിട്ടുള്ളത്. തന്റെയും ശ്രീജിത്തിന്റെയും വാക്കുകളെ മുഖ്യമന്ത്രി മുഖവിലയ്ക്ക് എടുക്കുമെന്ന് പ്രതീക്ഷയെന്നും ജിഷ്ണുവിന്റെ അമ്മ കൂട്ടിച്ചേർത്തു. സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. കരാർ പൂർണമായും നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത് പ്രതികരിച്ചു. ഇന്ന് വൈകുന്നേരത്തോടെ കോഴിക്കോട് എത്തുന്ന ഇവർക്ക് വിവിധ സംഘടനകൾ സ്വീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ മഹിജ ശനിയാഴ്ച രാവിലെ 10-ന് മുഖ്യമന്ത്രിയെ കാണും. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ ഓഫീസിലെത്തിയാണ് മുഖ്യമന്ത്രിയെ കാണുക. കഴിഞ്ഞദിവസം നിരാഹാരസമരം ഒത്തുതീർപ്പാക്കിയ ചർച്ചകളിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കണമെന്ന ധാരണ അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് സമയം നൽകിയത്. അന്ന് മഹിജ വീണ്ടുമെത്തുമെന്നാണ് സൂചന.

ഇതിനിടെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. നിഥിൻ അഗർവാൾ ചൊവ്വാഴ്ച വൈകുന്നേരം മെഡിക്കൽകോളേജിലെത്തി മഹിജയുടെ മൊഴിയെടുത്തിരുന്നു. ഡിജിപി ഓഫീസിന് മുന്നിലെ സമരത്തിൽ തന്നെ ആക്രമിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്നാണ് മഹിജയുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP