Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

മാഹിയിൽ പൊലീസിന് നേരെ ബോംബേറ്; അഞ്ച് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ; ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടാക്രമിക്കുന്നത് തടയനെത്തിയ പൊലീസിന് നേരെ നടന്നത് സ്റ്റീൽ ബോംബ് ഏറ്

മാഹിയിൽ പൊലീസിന് നേരെ ബോംബേറ്; അഞ്ച് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ; ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടാക്രമിക്കുന്നത് തടയനെത്തിയ പൊലീസിന് നേരെ നടന്നത് സ്റ്റീൽ ബോംബ് ഏറ്

സ്വന്തം ലേഖകൻ

മാഹി; പൊലീസ് വാഹനത്തിനെതിരെ ബോംബെറിഞ്ഞ സംഭവത്തിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകർ മാഹിയിൽ അറസ്റ്റിൽ. ഇടയിൽ പീടിക 'സന്തോഷ്' നിവാസിൽ ഋതുലാൽ (23), കുറ്റിച്ചിപ്പൊയിൽ താഴെക്കുനിയിൽ വൈഷ്ണവ് (20), ചാലക്കര എകരംപറമ്പ് ഹൗസിൽ സനീഷ് (22), ഈസ്റ്റ് പള്ളൂരിലെ വളപ്പിനകത്ത് മൃജുൽദാസ് (26), വെസ്റ്റ് പള്ളൂർ മാനസത്തിൽ മാനസ് (21) എന്നിവരെയാണ് മാഹി പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളെ മാഹി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡിവൈഎഫ്ഐ പള്ളൂർ മേഖല കമ്മറ്റി അംഗവും സിപിഐഎം പ്രവർത്തകനുമായ ചാലക്കരയിൽ അരുണിന്റെ വീട് ആക്രമിച്ച സംഭവത്തിലും ഇവർ പ്രവതികളാണ്. ഈ അക്രമം നടക്കുന്ന സമയത്ത് അത് തടയാനെത്തിയ പൊലീസിനെതിരെയാണ് ഇവർ സ്റ്റീൽ ബോബ് എറിഞ്ഞത്.

Stories you may Like

പ്രതികളെ നേരത്തെ തന്നെ പൊലീസ് കസ്റ്റെടിയിലെടുത്തിരുന്നെങ്കിലും കോവിഡ് മാനദണ്ഡ പ്രകാരം നിരീക്ഷണത്തിലായിരുന്നു. പരിശോധനാഫലം ലഭിച്ചശേഷമാണ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തത്. സ്ഫോടക വസ്തു നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP