Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഅ്ദനിയുടെ മകന്റെ വിവാഹ വേദിയിലേക്ക് ആശംസയുമായി ജയരാജന്മാർ; തലശേരി ടൗൺ ഹാളിൽ കർശ സുരക്ഷയൊരുക്കി പൊലീസ്

മഅ്ദനിയുടെ മകന്റെ വിവാഹ വേദിയിലേക്ക് ആശംസയുമായി ജയരാജന്മാർ; തലശേരി ടൗൺ ഹാളിൽ കർശ സുരക്ഷയൊരുക്കി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പി.ഡി.പി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ മകൻ ഹാഫിസ് ഉമർ മുക്താറിന്റെ നിക്കാഹിന് അനുഗ്രഹാശിസ്സുകളുമായി സി.പി.എം നേതാക്കളായ ഇ.പി ജയരാജനും പി.ജയരാജനും ഉൾപ്പെടെയുള്ള നേതാക്കളെത്തി.

കനത്ത സുരക്ഷയിലാണ് മഅദനി അൻവാർശേരിയിൽനിന്ന് രാവിലെ തലശേരിയിലെത്തിയത്. ടൗൺ ഹാളിലായിരുന്നു നിക്കാഹ്. അദ്ദേഹം മടങ്ങുന്നതുവരെ നഗരം പൂർണമായി പൊലീസ് നിരീക്ഷണത്തിലാണ്.

അഴിയൂരിലെ ഇല്യാസ് പുത്തൻപുരയിലിന്റെ മകൾ നിഹമത്താണ് വധു. പി.ഡി.പി. പ്രവാസിസംഘടന അബുദാബി ശാഖ പ്രസിഡന്റും അവിടെ സ്‌കൂൾ അസി. മാനേജരുമാണ് ഇല്യാസ്.

ബുധനാഴ്ച രാവിലെ ഏഴുമണിയോടെ തിരുവനന്തപുരം-മംഗളൂരു എക്സ്‌പ്രസിലാണ് മഅദനി തലശ്ശേരിയിലെത്തിയത്. റെയിൽവേ സ്റ്റേഷനിൽനിന്ന് നഗരത്തിലെ ഹോട്ടലിലേക്കാണ് നേരെ പോയത്. പിന്നീട് 11 മണിയോടെ മദനി വിവാഹ വേദിയിലെത്തി. കർണാടക പൊലീസിലെ ഒരു സംഘവും മദനിയെ അനുഗമിക്കുന്നുണ്ട്.

വൈകീട്ട് വധുവിന്റെ അഴിയൂരിലെ വീട്ടിൽ നടക്കുന്ന സൽക്കാരത്തിലും പങ്കെടുത്തശേഷം മഅദനി റോഡുമാർഗം കോഴിക്കോട്ടേക്ക് പോകും. അവിടെനിന്ന് വ്യാഴാഴ്ചയാണ് കൊല്ലത്തേക്ക് തിരിക്കുക. ബെംഗളൂരുവിൽ ജയിലിൽ കഴിയുന്ന മഅദനിക്ക് മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സുപ്രീം കോടതിയാണ് ജാമ്യമനുവദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP