Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

കൈക്കോട്ടിൽ മാത്രം ഒതുങ്ങുന്നതല്ല തൊഴിലുറപ്പ് പദ്ധതി; തൊഴിലുറപ്പ് പദ്ധതിയിൽ അടിമുടി മാറ്റം കൊണ്ടുവരാനൊരുങ്ങി സംസ്ഥാന സർക്കാർ; ഇനി അവിദഗ്ധ തൊഴിലാളികൾക്ക് പുറമെ വിദഗ്ധ തൊഴിലാളികൾക്കും തൊഴിലുറപ്പിൽ അവസരം; സർക്കാർ സ്‌കൂളുകളിലെ കെട്ടിട നിർമ്മാണവും ഇനി തൊഴിലുറപ്പ് തൊഴിലിൽ

കൈക്കോട്ടിൽ മാത്രം ഒതുങ്ങുന്നതല്ല തൊഴിലുറപ്പ് പദ്ധതി;  തൊഴിലുറപ്പ് പദ്ധതിയിൽ അടിമുടി മാറ്റം കൊണ്ടുവരാനൊരുങ്ങി സംസ്ഥാന സർക്കാർ; ഇനി അവിദഗ്ധ തൊഴിലാളികൾക്ക് പുറമെ വിദഗ്ധ തൊഴിലാളികൾക്കും തൊഴിലുറപ്പിൽ അവസരം; സർക്കാർ സ്‌കൂളുകളിലെ കെട്ടിട നിർമ്മാണവും ഇനി തൊഴിലുറപ്പ് തൊഴിലിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കൈക്കോട്ടിൽ മാത്രം ഒതുങ്ങുന്നതല്ല തൊഴിലുറപ്പ് പദ്ധതി. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ മേഖലയെ വിദഗ്ധ അർദ്ധ വിദഗ്ധ വിഭാഗങ്ങൾക്ക് നവീന അവസരങ്ങൾ നൽകാനാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ഒരു തൊഴിലാളിക്ക് നൂറ് തൊഴിൽദിനം എന്നതാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. എന്നാൽ എല്ലാവിഭാഗം തൊഴിലാളികൾക്കും തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതികളാണ് സംസ്ഥാന സർക്കാർ ഇപ്പോൾ മുന്നോട്ട് വച്ചിരിക്കുന്നത്.തൊഴിലുറപ്പുപദ്ധതി ഇനി അവിദഗ്ധ തൊഴിലാളികളിൽ മാത്രമൊതുങ്ങില്ല. അർധവിദഗ്ധരും വിദഗ്ധരുമായി കൂടുതൽപേരെ പരിശീലിപ്പിച്ച് നിർമ്മാണമേഖലകളിലേക്കുകൂടി വ്യാപിപ്പിക്കും. ഇവരുടെ ദിവസവേതനം 600 രൂപ മുതൽ 900 രൂപവരെയാണ്.

നിലവിലുള്ള തൊഴിൽ നിയമം അുസരിച്ച് തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസവേതനം 271 രൂപയാണ്. നിലവിൽ വിദഗ്ധ തൊഴിലാളികൾ പദ്ധതിയുടെ ഭാഗമല്ല. അതിനാൽ ആദ്യഘട്ടത്തിൽ പുറത്തുനിന്നുള്ളവരെ ഉൾപ്പെടുത്തും. ഇവരെ ഉപയോഗിച്ച് മറ്റുള്ളവർക്ക് പരിശീലനം നൽകും.പഞ്ചായത്തുപരിധിയിലെ സ്‌കൂളുകളിലെ നിർമ്മാണം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ പൊതുവിദ്യഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. തുടക്കം സർക്കാർ സ്‌കൂളുകളിലാണ്.

2005ലെ തൊഴിലുറപ്പ് നിയമ ബിൽ പ്രകാരം ജമ്മു കാശ്മീർ ഒഴികെയുള്ള എല്ലാ സംസ്ഥാനത്തും തൊഴിലുറപ്പ് പദ്ധതി അതത് സംസ്ഥാന സർക്കാരുകൾ നടപ്പിൽ കൊണ്ടുവന്നിട്ടുണ്ട്. ഗ്രാമപഞ്ചായത്തിൽ തൊഴിലിന് അപേക്ഷ നൽകി 15 ദിവസത്തിനകമാണ് വിളിക്കുന്നത്. അവിദഗ്ധ തൊഴിലാളികളെ മാത്രം പരിഗണിച്ചിരുന്ന പദ്ധതി മാറ്റി ഇനി സ്‌കിൽഡ് ലേബേഴ്‌സിനേയും പദ്ധതിയിൽ ഉൾപ്പെടുത്തു.

സ്‌കൂൾ കെട്ടിട നിർമ്മാണം., നവീകരണം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരം അതത് പഞ്ചായത്തുകൾ നടപ്പിലാക്കണം.
സംസ്ഥാനത്തുള്ള 29 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികളിൽ 97 ശതമാനവും സ്ത്രീകളാണ്. വർഷം നൂറുദിനം തൊഴിൽ നൽകണമെന്നാണ് നിയമം. എന്നാൽ അഞ്ചിലൊരാൾക്കുമാത്രമാണ് നുറുദിനം തൊഴിൽ കിട്ടുന്നത്.

സ്‌കൂളുകളിലെ തൊഴിലുറപ്പ് നിർമ്മാണം

* ചുറ്റുമതിലും കളിക്കളങ്ങളും

* പുതിയ ശൗചാലയങ്ങളും കമ്പോസ്റ്റും

* അഴുക്കുചാലുകളുടെ നിർമ്മാണം, അറ്റകുറ്റപ്പണികൾ

* കിണർ നിറയ്ക്കൽ

* വെള്ളപ്പൊക്ക നിയന്ത്രണസംവിധാനം

* പാചകപ്പുരയും ഭക്ഷണഹാളും

തൊഴിലവസരം കൂടും

തൊഴിലുറപ്പ് പദ്ധതിയിൽ മൊത്തം പ്രവൃത്തികളുടെ 35 ശതമാനം ഇത്തരം നിർമ്മാണങ്ങൾ ആയിരിക്കണം. മെച്ചപ്പെട്ട തൊഴിലവസരവും തൊഴിലാളികളും ഇതുവഴി കിട്ടും. കൂടുതൽ മേഖലകളിലേക്ക് പദ്ധതിയെ ഉപയോഗപ്പെടുത്തുകയും ചെയ്യും
കെ.എൻ. രാമകൃഷ്ണൻ, തൊഴിലുറപ്പ് പദ്ധതി ജോയന്റ് പ്രോജക്റ്റ് കോ- ഓർഡിനേറ്റർ.

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് പൊതുമിനിമം പരിപാടിയുടെ നയങ്ങളുടെ ഭാഗമായി വന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.ജി.എൻ.ആർ.ജി) പ്രകാരം ഗ്രാമങ്ങളിൽ തൊഴിൽ ആവശ്യമുള്ളവർക്ക് വർഷത്തിൽ 100 ദിവസമാണ് തൊഴിൽ നൽകുക എന്ന് കർശനമായി പറയുന്നു. വരൾച്ച, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ അടക്കമുള്ളവയുടെ സാഹചര്യത്തിൽ ഇത് 150 ദിവസമായി ഉയർത്താനും നിർദ്ദേശിക്കുന്നു. തൊഴിലുറപ്പ് പദ്ധതിക്കായി കഴിഞ്ഞ ബജറ്റിൽ 5000 കോടി രൂപ അധികം അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്ര തൊഴിൽമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP