Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഭ്യന്തര സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം ഏകപക്ഷീയം; എയർപോർട്ടിന് പുറത്ത് ഉത്തരവാദിത്തം സംസ്ഥാനത്തിന്; മഹാരാഷ്ട്രയിൽ വിമാന സർവീസുകൾ പുനരാരംഭിക്കില്ലെന്ന് ഉദ്ദവ് താക്കറെ

ആഭ്യന്തര സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം ഏകപക്ഷീയം; എയർപോർട്ടിന് പുറത്ത് ഉത്തരവാദിത്തം സംസ്ഥാനത്തിന്; മഹാരാഷ്ട്രയിൽ വിമാന സർവീസുകൾ പുനരാരംഭിക്കില്ലെന്ന് ഉദ്ദവ് താക്കറെ

സ്വന്തം ലേഖകൻ

മുംബൈ: സംസ്ഥാന സർക്കാറുകളുടെ എതിർപ്പ് അവഗണിച്ചു കൊണ്ട് ആഭ്യന്തര വിമാന സർവീസുകൾ ഏർപ്പെടുത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ വിമർശനം. മഹാരാഷ്ട്ര സർക്കാറാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനെതിരെ രംഗത്തെത്തിയത്. തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ ആഭ്യന്തര വിമാനസർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടില്ലെന്നറിയിച്ച് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.

ലോക്ഡൗൺ നിലനിൽക്കുന്ന മെയ് 31 വരെ വിമാനസർവീസുകൾ പുനരാരംഭിക്കുന്നില്ലെന്നും ഉദ്ദവ് താക്കറെ സർക്കാർ വ്യക്തമാക്കി. സംസ്ഥാനവുമായി കൂടിയാലോചിക്കാതെയാണ് വിമാനസർവീസ് പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും തീരുമാനം ഏകപക്ഷീയമാണെന്നും സംസ്ഥാന സർക്കാർ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഓപ്പറേറ്റിങ് പ്രോട്ടോക്കോളുകളിൽ തീരുമാനമെടുക്കാൻ സംസ്ഥാനത്തിന് സമയം ആവശ്യമാണെന്നും എയർപോർട്ടിനു പുറത്ത് എല്ലാം സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വത്തിലാണെന്നും പ്രസ്താവനയിൽ പറയുന്നു. മെയ് 25 മുതൽ ഇന്ത്യ ആഭ്യന്തര വിമാന പ്രവർത്തനങ്ങൾ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് പുരി വ്യഴാഴ്ച അറിയിച്ചിരുന്നു.

മഹാരാഷട്രയും തമിഴ്‌നാടും ഇക്കാര്യത്തിൽ നേരത്തെ ആശങ്ക അറിയിച്ചിരുന്നെങ്കിലും വിമാന സർവീസ് തുടങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP