Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അനധികൃത മാർഗത്തിലൂടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നത് കോൺഗ്രസ് നേതാവ് കെ സി അബു; മദ്രസ ഭൂമി വിവാദത്തിൽ പുതിയ വെളിപ്പെടുത്തൽ

അനധികൃത മാർഗത്തിലൂടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നത് കോൺഗ്രസ് നേതാവ് കെ സി അബു; മദ്രസ ഭൂമി വിവാദത്തിൽ പുതിയ വെളിപ്പെടുത്തൽ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കോൺഗ്രസ് നേതാവ് കെ.സി അബു അനധികൃത മാർഗത്തിലൂടെ സ്വത്ത് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതായി കുരുവട്ടൂർ പൊയിൽതാഴത്തെ പൊയിലിൽ പി. രാഗേഷ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പൊയിലിൽ കുടുംബം ഹരിജൻ വെൽഫയർ എൽ.പി സ്‌കൂളിനായി 12 സെന്റ് സ്ഥലം കെ.സി അബുവിന്റെ പിത്യസഹോദരനായ കെ.സി ഉസയിന് 12 കൊല്ലത്തേക്ക് പാട്ടത്തിനു നൽകിയിരുന്നു. പൊയിൽ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എട്ട് സെന്റ് ഭൂമിയിലെ കിണർ സ്‌കൂൾ ആവശ്യത്തിന് ഉപയോഗിക്കാനും അനുമതി കൊടുത്തിരുന്നു. 2008 ൽ സ്‌കൂൾ അവിടെനിന്നു മാറ്റി. പഴയ സ്‌കൂൾ കെട്ടിടം ജീർണിച്ച അവസ്ഥയിലാണിപ്പോൾ. 12 സെന്റിന് പുറത്തുള്ള കിണർ സ്ഥിതി ചെയ്യുന്ന മൂന്ന് സെന്റ് ഭൂമിക്കു മേൽ കെ.സി അബുവിന്റെ കുടുംബം അവകാശം ഉന്നയിച്ച് പിടിച്ചെടുക്കാനുള്ള ശ്രമവും നടത്തുകയാണെന്ന് രാഗേഷ് ആരോപിച്ചു.

സമീപകാലത്ത് സഹോദരൻ കെ.സി. ഇസ്മായിലിന്റെ പേരിൽ വ്യാജ പത്രം ഉണ്ടാക്കിയാണ് അവകാശം ഉന്നയിച്ചത്. പ്രശ്‌നപരിഹാരത്തിനായി കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രമണ്യൻ ഇടപെട്ടിരുന്നു. എന്നാൽ കെ.സി അബു തർക്കസ്ഥലത്ത് മതിൽ കെട്ടുകയും എൻ.സുബ്രമണ്യന്റെ സഹോദരൻ വിനോദിനെ പ്രതി ചേർത്ത് പൊലിസിൽ പരാതി നൽകുകയും ചെയ്തു. പ്രശ്‌നപരിഹാരത്തിന് ഇടപെടണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖിനോട് സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ടി. സിദ്ദിഖ്, എം.കെ രാഘവൻ എംപി, എം.സി മായിൻഹാജി , അഡ്വ. പി. എം നിയാസ്, അഡ്വ.കെ. പ്രവീൺ കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു. തുടർ ചർച്ചയിൽ തീരുമാനം എതിരാകുമെന്ന് ഭയന്ന് അബു എൻ. സുബ്രമണ്യന്റെ നേതൃത്വത്തിൽ മദ്രസ ഭൂമി കൈയേറി എന്ന തരത്തിൽ മുക്കടംകാട് മദ്രസ കമ്മിറ്റിയെ കൊണ്ട് കോൺഗ്രസ് നേതാക്കൾക്ക് പരാതി കൊടുത്തിരിക്കുകയാണ്.

12 സെന്റ് ഭൂമി മദ്രസ കമ്മിറ്റിക്കു കൊടുക്കാമെന്നു കെ.സി അബു വാഗ്ദാനം നൽകിയതല്ലാതെ രേഖപ്രകാരം ഇത് മദസയുടെയോ അബുവിന്റെയോ ഭൂമി അല്ലെന്നും വർഗീയ ധ്രുവീകരണത്തിനാണ് കെ.സി.അബു ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കെ.സി.അബു ചതിക്കുകയായിരുന്നുവെന്ന് മദ്രസ കമ്മറ്റി തിരിച്ചറിഞ്ഞെന്നും എൻ.സുബ്രമണ്യന് മുൻപിൽ തെറ്റ് സമ്മതിച്ച് രേഖാമൂലം കുറ്റസമ്മതം നടത്തിയതായും രാഗേഷ് പറഞ്ഞു. വാർത്താസമ്മേളനത്തിവൽ ഐ.കെ ഹരീഷ്, അഡ്വ. എ.ടി രാജു എന്നിവരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP