Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉണക്കമീൻ വിറ്റാൽ ആകെ കിട്ടുന്നത് ദിവസം 500 രൂപയിൽ താഴെ; അമ്പത് രൂപയ്ക്ക് മീൻ വാങ്ങി 500 രൂപയുടെ ഫോട്ടോസ്റ്റാറ്റ് നൽകിയവൻ കൊണ്ടു പോയത് മാധവിയമ്മയുടെ ഒരു ദിവസത്തെ കഷ്ടപ്പാട്

ഉണക്കമീൻ വിറ്റാൽ ആകെ കിട്ടുന്നത് ദിവസം 500 രൂപയിൽ താഴെ; അമ്പത് രൂപയ്ക്ക് മീൻ വാങ്ങി 500 രൂപയുടെ ഫോട്ടോസ്റ്റാറ്റ് നൽകിയവൻ കൊണ്ടു പോയത് മാധവിയമ്മയുടെ ഒരു ദിവസത്തെ കഷ്ടപ്പാട്

കാഞ്ഞങ്ങാട്: ഉണക്കമീൻ വില്പനക്കാരിയെ 500 രൂപ നോട്ടിന്റെ ഫോട്ടോസ്റ്റാറ്റ് പകർപ്പ് നല്കി കബളിപ്പിച്ചു. കാഞ്ഞങ്ങാട് മീൻചന്തയിൽ കച്ചവടം നടത്തുന്ന അജാനൂർ കടപ്പുറത്തെ മാധവിയാണ് പറ്റിക്കപ്പെട്ടത്. 500-ന്റെ പുതിയ നോട്ടിന്റെ ഇരുഭാഗവും ഫോട്ടോ സ്റ്റാറ്റ് എടുത്ത് അത് പരസ്പരം ഓട്ടിച്ചാണ് നല്കിയത്.

50 രൂപയുടെ ഉണക്കമീനാണ് അപരിചിതൻ വാങ്ങിയത്. ബാക്കി 450 രൂപ മാധവി മടക്കി നല്കുകയും ചെയ്തു. വീട്ടിലെത്തി പുതിയ 500-ന്റെ നോട്ട് മക്കളെ കാണിച്ചപ്പോഴാണ് അത് കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് ഒട്ടിച്ചതാണെന്ന് മനസ്സിലായത്. പാന്റും ഷർട്ടും ധരിച്ച ആളാണ് മീൻവാങ്ങിയതെന്നും പുതിയ 500-ന്റെ നോട്ടാണെന്ന് പറഞ്ഞ് കൈയിൽ തന്നപ്പോൾ കൂടുതൽ പരിശോധിച്ച് നോക്കിയില്ലെന്നും മാധവി പറഞ്ഞു.

വീട്ടിലെത്തി മക്കളെ കാണിച്ചപ്പോൾ അവരാണ് പറഞ്ഞത് ഇത് ഫോട്ടോസ്റ്റാറ്റ് ആണെന്ന്. ആകെ വിൽപ്പന 500 രൂപയ്ക്ക് താഴെയാണ്. അതുമുഴുവൻ പോയി'-പറയുമ്പോൾ മാധവിയുടെ കണ്ണു നിറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP