Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകന്റെ കല്ല്യാണത്തിൽ പങ്കെടുക്കാൻ മഅദനി തലശ്ശേരിയിൽ എത്തി; വൻ സുരക്ഷയൊരുക്കി പൊലീസ്; കർണ്ണാടക പൊലീസ് വെറും കാഴ്‌ച്ചക്കാർ

മകന്റെ കല്ല്യാണത്തിൽ പങ്കെടുക്കാൻ മഅദനി തലശ്ശേരിയിൽ എത്തി; വൻ സുരക്ഷയൊരുക്കി പൊലീസ്; കർണ്ണാടക പൊലീസ് വെറും കാഴ്‌ച്ചക്കാർ

തലശ്ശേരി: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി തലശ്ശേരിയിൽ. മകന്റെ വിവാഹച്ചടങ്ങിൽ സംബന്ധിക്കുന്നതിനായി എത്തിയ മഅദനിക്ക് കനത്ത സുരക്ഷാ സന്നാഹമാണ് തലശ്ശേരിയിൽ പൊലീസ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴോടെ തിരുവനന്തപുരം മംഗളൂരു എക്സ്‌പ്രസ് ട്രെയിനിലാണ് മഅദനി തലശ്ശേരിയിൽ എത്തിയത്. കർണ്ണാടക പൊലീസിന്റെ സുരക്ഷയെ അപ്രസക്തമാക്കുന്നതാണ് കേരളാ പൊലീസിന്റെ ഇടപെടൽ.

വിവാഹ വേദിയായ ടൗൺഹാളിലും മദനി വിശ്രമിക്കുന്ന ലോഗൻസ് റോഡിലെ ലോഡ്ജിലും പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മുതൽ മഫ്തിയിൽ പൊലീസുകാർ നിരീക്ഷണം നടത്തുന്നുണ്ട്. ഇന്നലെ രാത്രി തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. രാവിലെ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്ന മഅദനി നേരെ ലോഡ്ജിൽ എത്തും. 11 മണിയോടെ നിക്കാഹിനായി ടൗൺഹാളിലേക്കു പുറപ്പെടും.

വിവാഹത്തിനു ശേഷം ലോഡ്ജിൽ എത്തി വിശ്രമിച്ച് വൈകിട്ട് നാലോടെ വധുവിന്റെ അഴിയൂരിലെ വീട്ടിൽ സൽക്കാരത്തിനായി പുറപ്പെടും. അവിടെ നിന്നു റോഡ് മാർഗം കോഴിക്കോട്ടേക്കു പോകും. മഅദനിക്കൊപ്പം ഒരു സംഘം കർണാടക പൊലീസും തലശ്ശേരിയിൽ എത്തിയിട്ടുണ്ട്. എന്നാൽ അവർക്ക് കാര്യമായി ഒന്നും ചെയ്യാനില്ല.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വിവാഹത്തിനായി എത്തും. 2500 പേർക്കുള്ള ഭക്ഷണമാണ് ഒരുക്കുന്നത്. നഗരത്തിൽ ഗതാഗത കുരുക്കിനുള്ള സാധ്യതയും പൊലീസ് മുന്നിൽ കാണുന്നുണ്ട്. ഡിവൈഎസ്‌പി പ്രിൻസ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സന്നാഹങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP