Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ഭരണ തുടർച്ച ജനം ചർച്ച ചെയ്യുന്ന അങ്കലാപ്പിലാണ് പ്രതിപക്ഷം; കൂട്ടുകെട്ട് മതേതര നിലപാട് ഇല്ലാതാകുന്നതുകൊണ്ടാണ് ലീഗിന് അകത്തു തന്നെ എതിർപ്പ് ഉയർന്നത്; എം വി ശ്രേയംസ് കുമാർ

ഭരണ തുടർച്ച ജനം ചർച്ച ചെയ്യുന്ന അങ്കലാപ്പിലാണ് പ്രതിപക്ഷം; കൂട്ടുകെട്ട് മതേതര നിലപാട് ഇല്ലാതാകുന്നതുകൊണ്ടാണ് ലീഗിന് അകത്തു തന്നെ എതിർപ്പ് ഉയർന്നത്; എം വി ശ്രേയംസ് കുമാർ

സ്വന്തം ലേഖകൻ

കോഴിക്കോട്: എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്ന വിധത്തിൽ ജനങ്ങൽ ചർച്ച ചെയ്തു തുടങ്ങിയത് പ്രതപക്ഷത്തെ അങ്കലാപ്പിലാക്കിയെന്ന് എൽജെഡി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയംസ് കുമാർ. പ്രതിപക്ഷം അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ച് സർക്കാർ സംവിധനത്തിന്റെ നിർണായക സമയം നഷ്ടമാക്കുകയാണെന്നും ശ്രേയംസ് കുമാർ കോഴിക്കോട് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഇ-ബസ് ആരോപണം അതിനു തെളിവാണ്. കേരളത്തിൽ വികസന പദ്ധതി ഇല്ലാതാക്കി മറ്റു സംസ്ഥാനത്തേക്കു കൊണ്ടുപോകാൻ ഇത്തരം വിവാദം കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്ത് ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട് ലീഗിന് ഗുണം ചെയ്യില്ലെന്നും ശ്രേയംസ് കുമാർ പറഞ്ഞു. കൂട്ടുകെട്ട്മതേതര നിലപാട് ഇല്ലാതാകുന്നതുകൊണ്ടാണ് ലീഗിന് അകത്തു തന്നെ എതിർപ്പ് ഉയർന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആണ് കൂട്ടുകെട്ടിന്റെ ലക്ഷ്യമെന്നും പരാജയ ഭീതിയാണ് ഇത്തരം കൂട്ടുകെട്ടിലേക്കു പോകാൻ കാരണമാകുന്നത് എന്നും ശ്രേയംസ് കുമാർ പറഞ്ഞു.

Stories you may Like

 

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP