Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അൽപ്പന് അർദ്ധരാത്രിക്ക് കുടപിടിക്കുന്ന തരത്തിലുള്ള അൽപ്പത്തമാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന; അട്ടംപരതി ഗോപാലന്റെ മകനിൽ നിന്നും ആരും നീതി പ്രതീക്ഷിക്കേണ്ട; കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരമാണ് സിരകളിൽ ഒഴുകുന്നത്; കൊറോണ വൈറസിനേക്കാൾ മാരകമായ വിഷമുള്ള വയറസാണ് അദ്ദേഹത്തിന്; മുല്ലപ്പള്ളിക്കെതിരെ എം.വി ജയരാജൻ

അൽപ്പന് അർദ്ധരാത്രിക്ക് കുടപിടിക്കുന്ന തരത്തിലുള്ള അൽപ്പത്തമാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന; അട്ടംപരതി ഗോപാലന്റെ മകനിൽ നിന്നും ആരും നീതി പ്രതീക്ഷിക്കേണ്ട; കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരമാണ് സിരകളിൽ ഒഴുകുന്നത്; കൊറോണ വൈറസിനേക്കാൾ മാരകമായ വിഷമുള്ള വയറസാണ് അദ്ദേഹത്തിന്; മുല്ലപ്പള്ളിക്കെതിരെ എം.വി ജയരാജൻ

സ്വന്തം ലേഖകൻ

കണ്ണൂർ: ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്കെതിര കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രസ്താവന അല്പത്തരമാണെന്ന് സിപിഐ.എം കണ്ണൂർ ജില്ലാസെക്രട്ടറ എം.വി ജയരാജൻ. പരസ്യമായി മാപ്പ് പറഞ്ഞാൽ പോലും ജനങ്ങൾ പൊറുക്കാത്ത തെറ്റാണ് മുല്ലപ്പള്ളിയുടേതെന്നും ജയരാജൻ പറഞ്ഞു.

''അൽപ്പന് അർദ്ധരാത്രിക്ക് കുടപിടിക്കുന്ന തരത്തിലുള്ള അൽപ്പത്തമാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന. അട്ടംപരതി ഗോപാലന്റെ മകനിൽ നിന്ന് ആരും നീതി പ്രതീക്ഷിക്കേണ്ട. കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരമാണ് സിരകളിൽ ഒഴുകുന്നത്. കൊറോണ വയറസ്സിനെക്കാൾ മാരകമായ വിഷമുള്ള വയറസാണ് ഇദ്ദേഹത്തിനുള്ളതെന്ന് തെളിയിക്കുന്നതാണ് ആരോഗ്യമന്ത്രിക്കെതിരായ പരാമർശം. അത് പരസ്യമായി മാപ്പ് പറഞ്ഞാലും കേരളത്തിലെ ജനങ്ങൾ പൊറുക്കാത്ത കുറ്റമാണ്,'' ജയരാജൻ പറഞ്ഞു.

അതേസമയം, പറഞ്ഞ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. മന്ത്രിക്കെതിരെ നടത്തിയ വിമർശനത്തിൽ വിശദീകരണവുമായി രംഗത്തെത്തിയ മുല്ലപ്പള്ളി മന്ത്രിക്കെതിരെ വീണ്ടും അധിക്ഷേപം നടത്തുകയും ചെയ്തു. ലണ്ടൻ ഗാഡിയൻ എന്ന ഓൺലൈൻ മാധ്യമം റോക്ക് സ്റ്റാർ എന്ന് ആരോഗ്യമന്ത്രിയെ വിശേഷിപ്പിച്ചതിനർത്ഥം റോക്ക് ഡാൻസർ എന്നാണെന്ന് മുല്ലപ്പള്ളി പറഞ്ഞത്.

കോവിഡ് പ്രതിരോധ രംഗത്ത് സർക്കാരിന് വിജയിക്കാൻ സാധിച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങൾ സത്യസന്ധമാണ്. ആർക്കും അത് നിഷേധിക്കാൻ സാധിക്കില്ല. ഞാൻ ഒരാളെക്കുറിച്ചും ഒരു പരാമർശവും നടത്തുന്ന ആളല്ല. പ്രത്യേകിച്ച് സ്ത്രീകളെ കുറിച്ച് ഞാൻ മോശമായി സംസാരിക്കാറില്ല മുല്ലപ്പള്ളി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP