Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആസാദ് കശ്മീർ എന്നത് പാക്കിസ്ഥാൻ ഭാഷ; മുഖ്യമന്ത്രിയുടെ മൗനം അപകടകരം; വിമർശിച്ചു എം ടി രമേശ്

ആസാദ് കശ്മീർ എന്നത് പാക്കിസ്ഥാൻ ഭാഷ; മുഖ്യമന്ത്രിയുടെ മൗനം അപകടകരം; വിമർശിച്ചു എം ടി രമേശ്

സ്വന്തം ലേഖകൻ

കോഴിക്കോട്: കശ്മീർ പരാമർശത്തിൽ കെ ടി ജലീലിനെതിരെ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അപകടകരമെന്ന് ബിജെപി നേതാവ് എം ടി രമേശ്. കെ ടി ജലീലിന്റേത് രാജ്യദ്രോഹ നിലപാടെന്ന് എം ടി രമേശ് വിമർശിച്ചു. വിവാദത്തിൽ ഉറച്ച് നിൽക്കുന്ന കെ ടി ജലീലിനെതിരെ നടപടി സ്വീകരിക്കാത്തതെന്തെന്ന് എം ടി രമേശ് പറഞ്ഞു. ആസാദ് കശ്മീർ എന്നത് പാക്കിസ്ഥാൻ ഭാഷയും ശൈലിയുമാണ്.

എങ്ങനെയാണ് കേരളത്തിലെ ഒരു എംഎൽഎ ഇക്കാര്യം പറയുക. പാക്കിസ്ഥാൻ വാദത്തെ എംഎൽഎ ന്യായീകരിക്കുന്നത് വിചിത്രമായ വസ്തുതയാണ്. ജലീൽ അത് പറഞ്ഞതിൽ അത്ഭുതമില്ല. എംഎൽഎയുടെ പ്രസ്താവനയെക്കാൾ അപകടം മുഖ്യമന്ത്രിയുടെ മൗനമാണെന്നും എം ടി രമേശ് കുറ്റപ്പെടുത്തി. ഇടതുമുന്നണിയോ സിപിഎമ്മോ ഇതുവരെ ജലീലിനെ തള്ളി പറഞ്ഞില്ല. ജലീലിനെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം കെ ടി ജലീൽ മാപ്പ് പറഞ്ഞ് നിയമ നടപടി നേരിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. വിവാദ പരാമർശം പിൻവലിച്ചതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ലെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. ബിജെപി ശക്തമായി പ്രതിഷേധിക്കും. ഇന്ത്യൻ അതിർത്ഥി അംഗീകരിക്കാത്ത കെ ടി ജലീലിന്റെ സ്ഥാനം പാക്കിസ്ഥാനിലാണ്.

പാക്കിസ്ഥാൻ ചാരനെ പോലെയാണ് ജലീലിന്റെ വാക്കുകൾ.ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചതുകൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ല.ഇന്ത്യൻ അതിർത്തി അംഗീകരിക്കാത്ത ആളാണ് ജലീൽ.നിയമ നടപടി നേരിടണം, മാപ്പ് പറയണം.ജലീലിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും സുരേന്ദ്രൻ വിമർശിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP