Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

നയതന്ത്ര പാഴ്‌സലിൽ സ്വർണം കടത്തിയത് ശിവശങ്കറിന്റെ അറിവോടെ; ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചത് മൂന്നോ നാലോ തവണയെന്നും കോടതി

നയതന്ത്ര പാഴ്‌സലിൽ സ്വർണം കടത്തിയത് ശിവശങ്കറിന്റെ അറിവോടെ; ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചത് മൂന്നോ നാലോ തവണയെന്നും കോടതി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നയതന്ത്ര പാഴ്‌സലിൽ സ്വർണക്കടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറിഞ്ഞിരുന്നതായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയ ഉത്തരവിലാണ് ഈ പരാമർശം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുദ്രവച്ച കവറിൽ നൽകിയ വിശദാംശങ്ങൾ ഉദ്ധരിച്ചാണ് കോടതിയുടെ പരാമർശം.

ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥനെ മൂന്നോ നാലോ തവണ വിളിച്ചു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മൂന്നുതവണ നൽകിയ മൊഴിയിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സ്വപ്നയുടെ മൊഴി ശിവശങ്കറും ശരിവച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ശിവശങ്കർ ഇടപെട്ട് വിട്ടുനൽകിയ ബാഗിൽ സ്വർണം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും ഇതിൽ കൂടുതൽ അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP