Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

പർദ്ദയിട്ടാൽ ബലാത്സംഗം ഉണ്ടാകില്ലെന്ന് പറയുന്നവർ നാദാപുരം പീഡനത്തെ വെള്ളപൂശുന്നു; മതപണ്ഡിതർ കൽപ്പിക്കുന്ന വിധികേൾക്കാൻ പൊതുസമൂഹത്തെ കിട്ടില്ലെന്ന് എം എൻ കാരശ്ശേരി; പേരോട് സഖാഫിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സുന്നി യുവജനസംഘം

പർദ്ദയിട്ടാൽ ബലാത്സംഗം ഉണ്ടാകില്ലെന്ന് പറയുന്നവർ നാദാപുരം പീഡനത്തെ വെള്ളപൂശുന്നു; മതപണ്ഡിതർ കൽപ്പിക്കുന്ന വിധികേൾക്കാൻ പൊതുസമൂഹത്തെ കിട്ടില്ലെന്ന് എം എൻ കാരശ്ശേരി; പേരോട് സഖാഫിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സുന്നി യുവജനസംഘം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നാദാപുരം സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നാലരവയസ്സുകാരി എൽകെജി വിദ്യാർത്ഥിനിയെ പീഡനത്തിനിരയായ പെൺകുട്ടിയെ അപമാനിച്ച് പ്രസംഗം നടത്തിയ സ്‌കൂൾ ജനറൽ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി നടത്തിയ പ്രസംഗത്തിൽ വ്യാപകമായി പ്രതിഷേധം. പേരോട് അബ്ദുറ്ഹ്മാൻ സഖാഫിക്കെതിരെ എൻ എൻ കാരശ്ശേരിയും സുന്നി യുവജന സംഘം നേതാക്കളും രംഗത്തെത്തി. പീഡനത്തിന് ഇരയായ പെൺകുട്ടിയെ അവഹേളിച്ച് നടത്തിയ പ്രസംഗത്തെ ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് എഴുത്തുകാരൻ എം എൻ കാരശ്ശേരി അഭിപ്രായപ്പെട്ടു. പീഡനത്തിന് ഇരയായ കുട്ടിയെയും കുടുംബത്തെയും മാനസികമായി പീഡിപ്പിക്കുകയാണ് കാരശ്ശേരി പറഞ്ഞു. ഇങ്ങനെ അവരെ അപമാനിക്കാൻ ശ്രമിക്കരുത്. പർദ്ദയിട്ടാൽ ബലത്സംഗം ഉണ്ടാകില്ലെന്ന് പറയുന്നവരാണ് ക്രൂരതയെ വെള്ളപൂശി രംഗത്തെത്തിയത്.

ഇപ്പോൾ അറസ്റ്റിലായവർ അല്ല കുറ്റക്കാരെന്ന് പറയാൻ എന്ത് തെളിവാണ് പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ കൈയിൽ ഉള്ളതെന്ന് കാരശ്ശേരി ചോദിച്ചു. ലൈംഗിക വിദ്യാഭ്യാസത്തെ എതിർക്കുന്ന ഇക്കൂട്ടർക്ക് ഈ വിഷയത്തിൽ എന്താണ് പറയാനുള്ളത്. കുറേ പണം കൈയിലുണ്ടെന്ന് കരുതി എന്തിനെയും വിലക്കെടുക്കാമെന്ന കരുതരുത്. മതപണ്ഡിതൽ കൽപ്പിക്കുന്ന വിധികേൾക്കാൻ അവരുടെ അനുയായികളെ കിട്ടുമായിരിക്കും. അതിന് ഇവിടുത്തെ പൊതുസമൂഹത്തെയും നിയമവ്യവസ്ഥയെയും കിട്ടുമെന്ന് ധരിക്കരുതെന്നും കാരശ്ശേരി പ്രതികരിച്ചു. കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

അതേസമയം എൽകെജി വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ഉന്നതതല ഗൂഢാലോചന നടക്കുന്നുവെന്ന് ഇ കെ വിഭാഗം സുന്നീ നേതൃത്വം ആരോപിച്ചു. പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന പേരോട് അബ്ദുറഹ്മാൻ സഖാഫിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സുന്നി യുവജനസംഘം നേതാക്കൾ ആവശ്യപ്പെട്ട പിഞ്ചുകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കാര്യം സ്‌കൂൾ അധികൃതർക്ക് നേരത്തേതന്നെ അറിവുണ്ടായിരുന്നുവെന്ന് ഇ കെ സുന്നി നേതൃത്വം ആരോപിച്ചു.

മലബാറിൽ നിന്നുള്ള ഒരു കോൺഗ്രസ് മന്ത്രിയുടെ നേതൃത്വത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട്. അതുകൊണ്ട് കേസ് അന്വേഷിക്കാൻ ജുഡിഷ്യൽ നിരീക്ഷണത്തിലുള്ള പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് സുന്നി യുവജനസംഘടനാ നേതൃത്വം ആവശ്യപ്പെട്ടു. ഇതിനിടെ സ്‌കൂൾ മാനേജ്‌മെന്റ് സെക്രട്ടറിയായ പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രതികരണം വിവാദമായി അത് സംബന്ധിച്ചാണ് കേസ് എടുക്കാൻ ആവശ്യം ഉയർന്നിരിക്കുന്നത്. ക്രൂരമായ ഉപദ്രവം നേരിട്ട കുട്ടിയെ ഇത്തരത്തിൽ വാക്കുകൾ കൊണ്ട് വീണ്ടും പീഡിപ്പിക്കുന്നത് നീചമാണെന്ന് ഇകെ വിഭാഗം നേതാക്കൾ പറഞ്ഞു.

കുട്ടിയുടെ മാതാപിതാക്കളെ അപഹസിക്കാനും സംഭവം തന്നെ നടന്നിട്ടില്ലെന്ന് വരുത്തിത്തീർക്കാനുമാണ് സ്‌കൂൾ മാനേജ്‌മെന്റ് ആദ്യം ശ്രമിച്ചത്. ബസ് ക്ലീനറായ മുനീർ എന്ന യുവാവിനെ പൊലീസ് മർദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതിലും മാനേജ്‌മെന്റിന് പങ്കുണ്ട്. ഈ ഗൂഢാലോചനകൾ പുറത്തുകൊണ്ടുവരാൻ പേരോട് അബ്ദുറഹ്മാൻ സഖാഫിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.

പീഡനത്തിന് ഇരയായ പെൺകുട്ടിയെയും മാതാവിനെയും സ്‌കൂൾ ഭരണാധികാരി തന്നെ അവഹേളിക്കുന്ന പ്രസംഗം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ബാലികയെ രൂക്ഷമായി അധിക്ഷേപിക്കുന്ന പ്രസംഗത്തിൽ പീഡനത്തിനിയായിരുന്നെങ്കിൽ കുഞ്ഞ് എന്തുകൊണ്ട് നിലവിളിച്ചില്ലെന്നും ചോദിക്കുന്നുണ്ട്. പെൺകുട്ടി അസ്വാഭാവികമായി പെരുമാറുന്നത് താന് കണ്ടതായും അങ്ങിനെയാണ് സംശയം തോന്നിയതെന്നും മാതാവ് പറഞ്ഞതിനെയാണ് സ്ഥാപനത്തിന്റെ ഉടമസ്ഥതയുള്ള ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി പരിഹസിക്കുന്നത്.

പീഡിപ്പിക്കപ്പെട്ട വിവരം പെൺകുട്ടിയുടെ മാതാവ് അറിഞ്ഞ കാര്യം സഖാഫി വിവരിക്കുന്നത് ഇങ്ങനെയാണ്: 'ഈ കുട്ടി ബലൂണിങ്ങനെ ഊതി വീർപ്പിച്ച് , ബലൂൺ ലൈംഗികാവയവത്തിന്റെ അടുത്ത് അടിച്ച് കളിക്കുന്നത് ഉമ്മ കണ്ടുപോലും. അപ്പോ ഉമ്മ ചോദിച്ചുപോലും നീയെന്താ കളിക്കുന്നത്... എന്താ ഇവിടെ സംഭവിച്ചത്, നിനക്കെന്താ പറ്റിയതെന്ന്. അടിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോൾ കുട്ടി ഇങ്ങനെ ഒരു കാര്യം പറഞ്ഞു എന്നാണ് ഉമ്മയുടെ വിശദീകരണം. ' തുടർന്ന് സഖാഫി വിശദീകരിക്കുന്നത് കടുത്ത എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്. 'ഈ കുട്ടിക്ക് ഈക്കളിയൊക്കെ കഴിഞ്ഞിട്ട് പിന്നേയും ഒരു ബലൂണുകൊണ്ട് കളിക്കാനുള്ള പ്രചോദനം എവിടെ നിന്നാണ് കിട്ടിയതെന്ന് എനിക്കമനസ്സിലാവുന്നില്ല' തുടർന്ന് സഖാഫി ചിരിക്കുകയും ചെയ്യുന്നു.

നാലരവയസ്സുകാരി പീഡനത്തിനിരയായിരുന്നുവെങ്കില് മരിച്ചുപോവുകയോ ബോധരഹിതയാവുകയോ അല്ലെങ്കിൽ
നിലവിളിക്കുകയെങ്കിലും ചെയ്യെണ്ടേതായിരുന്നില്ലേയെന്നും പേരോട് ചോദിക്കുന്നു. ബാലിക പഠിക്കുന്ന സ്‌കൂളിൽ കഴിഞ്ഞ 11ന് സംഘടിപ്പിച്ച പൊതുയോഗത്തിൽ സ്ഥാപന മേധാവി നടത്തിയ 40 മിനിറ്റ് നീണ്ട പ്രസംഗത്തിലുടനീളം നാലരവയസ്സുകാരിയെയും കുടുംബത്തെയും അവഹേളിക്കുന്ന പരാമർശങ്ങളാണ് നടത്തുന്നത്. 

പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ വിവാദ പ്രസംഗിലെ ഭാഗം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP