Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അധികാരം കൊണ്ട് ആശയത്തെ ഇല്ലാതാക്കാനാവില്ല; പോപുലർ ഫ്രണ്ട് നിരോധനം ജനാധിപത്യ വിരുദ്ധമെന്ന് എം എൻ കാരശ്ശേരി

അധികാരം കൊണ്ട് ആശയത്തെ ഇല്ലാതാക്കാനാവില്ല; പോപുലർ ഫ്രണ്ട് നിരോധനം ജനാധിപത്യ വിരുദ്ധമെന്ന് എം എൻ കാരശ്ശേരി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അധികാരം കൊണ്ടോ ആയുധം കൊണ്ടോ ഒരു ആശയത്തെയും ഇല്ലാതാക്കാനാകില്ലെന്നും പോപുലർ ഫ്രണ്ടിനെ നിരോധിച്ച നടപടിക്ക് താൻ എതിരാണെന്നും എം എൻ കാരശ്ശേരി. പോപുലർ ഫ്രണ്ട് മുന്നോട്ട് വെക്കുന്ന ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

'പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തത്വത്തോടും പ്രയോഗത്തോടും തീർത്തും എതിർപ്പുള്ളയാളാണ് താൻ. പക്ഷേ, ആ സംഘടനയെ എന്നല്ല, ഏത് സംഘടനയെ നിരോധിക്കുന്നതും ജനാധിപത്യ വിരുദ്ധമായ ഒരു നിലപാടാണ്. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടുക, അധികാരം കൊണ്ടോ ആയുധം കൊണ്ടോ നേരിടാൻ പാടില്ല. ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ആർഎസ്എസ്സിനെ നിരോധിച്ചിരുന്നു, അതുകൊണ്ട് വല്ല പ്രയോജനവും ഉണ്ടായോ. അടിയന്തിരാവസ്ഥ കാലത്ത് വീണ്ടും നിരോധിച്ചു. വല്ല പ്രയോജനവും ഉണ്ടായോ' പോപുലർ ഫ്രണ്ട് നിരോധനത്തെ കുറിച്ച് മീഡിയവൺ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഇവിടെ ഹിന്ദു തീവ്രവാദമുണ്ട് അതിന് മറുപടിയായി മുസ്ലിം തീവ്രവാദം എന്നതാണ് പോപുലർ ഫ്രണ്ടിന്റെ തത്വം. ഹിന്ദു തീവ്രവാദത്തിന് മറുപടിയായി ജനാധിപത്യമാണ് ഉണ്ടാകേണ്ടത്'- കാരശ്ശേരി തുടർന്നു. ഏത് ആശയത്തിനും പ്രചരിക്കാനും പ്രചരിപ്പിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്നും അതിനെ ആശയപരമായാണ് നേരിടേണ്ടതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP