Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭൂമിയിൽ കുഴികൾ ഇല്ലാത്ത സ്ഥലം എവിടെയുണ്ട്? ഭൂമിയിൽ കുഴികളുണ്ടെങ്കിൽ നമ്മുക്ക് നിലാവിലേക്ക് പോകാം; പ്രതിസന്ധികൾ നമ്മളുണ്ടാക്കുന്നതെന്ന് എം മുകുന്ദൻ

ഭൂമിയിൽ കുഴികൾ ഇല്ലാത്ത സ്ഥലം എവിടെയുണ്ട്? ഭൂമിയിൽ കുഴികളുണ്ടെങ്കിൽ നമ്മുക്ക് നിലാവിലേക്ക് പോകാം; പ്രതിസന്ധികൾ നമ്മളുണ്ടാക്കുന്നതെന്ന് എം മുകുന്ദൻ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: ന്നാ താൻ കേസ് കൊട് ചിത്രത്തിന്റെ പ്രമേയം തന്നെ റോഡിലെ ഒരു കുഴിയായിരുന്നു. ഈ ചിത്രത്തിലെ പരസ്യം വിവാദങ്ങൾക്കും വഴിവെച്ചു. ഇതിനിടെ കുഴികളില്ലാത്ത സ്ഥലം ഭൂമിയിൽ എവിടെയാണെന്ന് ചോദിച്ചാണ് സാഹിത്യകാരനായ എം മുകുന്ദൻ രംഗത്തുവന്നത്. തന്റെ പുതിയ ചിത്രം പ്രദർശിപ്പിക്കുന്നതിന് കുഴികളില്ലാത്ത സ്ഥലം അന്വേഷിക്കുകയാണെന്നും വലിയ സംവാദങ്ങളെ വിവാദങ്ങളാക്കി ചുരുക്കുകയാണ് നമ്മളെന്നും എം മുകുന്ദൻ പറഞ്ഞു.

''കുഴികളെ കുറിച്ച് വിവാദമുണ്ടല്ലോ ഇപ്പോൾ. ഞാൻ കഥയെഴുതിയ ഒരു സിനിമ ഏകദേശം തയ്യാറായി വരുന്നുണ്ട്. അടുത്തമാസം പ്രദർശിപ്പിക്കണം. അതിന് കുഴികൾ ഇല്ലാത്ത സ്ഥലമാണ് ഞങ്ങൾ അന്വേഷിക്കുന്നത്. എങ്കിൽ അല്ലേ പ്രദർശിപ്പിക്കാൻ പറ്റൂ. ഭൂമിയിൽ മുഴുവൻ കുഴികളുണ്ട്. അപ്പോൾ എവിടെയാണ് പ്രദർശിപ്പിക്കുക. കുഴികൾ ഇല്ലാത്ത സ്ഥലം എവിടെയാണ് ഉള്ളത്. ഇങ്ങനെയൊരു പ്രതിസന്ധി നമ്മൾ അഭിമുഖീകരിക്കുന്നുണ്ട്.'

'ഭൂമിയിൽ കുഴികളുണ്ടെങ്കിൽ നമ്മുക്ക് നിലാവിലേക്ക് പോകാം. അവിടെ നമ്മുടെ പടം പ്രദർശിപ്പിക്കാം. പക്ഷെ ഭൂമിയിലുള്ളതിനേക്കാൾ കൂടുതൽ കുഴികളുണ്ട് അവിടെ. അപ്പോൾ എവിടെ നമ്മുക്ക് പടം പ്രദർശിപ്പിക്കാം. നമ്മൾ ഉണ്ടാക്കുന്നതാണ് പ്രതിസന്ധികൾ. സംവാദങ്ങളെ സംവാദങ്ങളെ വിവാദങ്ങളാക്കി ചുരുക്കുകയാണ്.''-എം മുകുന്ദൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP