Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'സർക്കാർ 100 കോടി രൂപ ദേവസ്വം ബോർഡിന് കൊടുക്കും...കൊണ്ടു പോയി തിന്നട്ടെ; അവിടെ രാമനാമം ജപിച്ച് ആളുകളെ ഓടിച്ചോണ്ടിരുന്നത് ആരാണെന്ന് ഏവർക്കും അറിയാം';തീർത്ഥാടകരേയും ശബരിമലയേയും ആക്ഷേപിക്കുന്ന വാക്കുകൾ ഉപയോഗിച്ചുവെന്ന് പറഞ്ഞ് എം.എം മണിയ്‌ക്കെതിരെ വിവാദശരം

'സർക്കാർ 100 കോടി രൂപ ദേവസ്വം ബോർഡിന് കൊടുക്കും...കൊണ്ടു പോയി തിന്നട്ടെ; അവിടെ രാമനാമം ജപിച്ച് ആളുകളെ ഓടിച്ചോണ്ടിരുന്നത് ആരാണെന്ന് ഏവർക്കും അറിയാം';തീർത്ഥാടകരേയും ശബരിമലയേയും ആക്ഷേപിക്കുന്ന വാക്കുകൾ ഉപയോഗിച്ചുവെന്ന് പറഞ്ഞ് എം.എം മണിയ്‌ക്കെതിരെ വിവാദശരം

മറുനാടൻ ഡെസ്‌ക്‌

റാന്നി: ശബരിമലയേയും തീർത്ഥാടകരേയും അപമാനിക്കുന്ന രീതിയിൽ പ്രസംഗിച്ചുവെന്ന ആരോപിച്ച് മന്ത്രി എം.എം മണിക്ക് നേരെ ആരോപണ ശരം ശക്തമാവുന്നു. റാന്നി പെരുനാട്ടിൽ റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി എം. എം മണി.

മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ശബരിമലയ്ക്ക് വരുമാനം കുറയില്ലെന്നും സർക്കാർ 100 കോടി രൂപ ദേവസ്വം ബോർഡിന് കൊടുക്കും കൊണ്ടെ തിന്നട്ടെയെന്നുമാണ് മണി പ്രസംഗിച്ചത്.

എം.എം മണിയുടെ വാക്കുകൾ

'ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നുവെന്നൊക്കെ പറഞ്ഞു. അവിടെ രാമനാമം ജപിച്ച് വരുന്ന ആളുകളെ ഒക്കെ ഓടിച്ചത് ആരാണെന്നൊക്കെ ഈ നാട്ടിലുള്ള ആളുകൾക്ക് അറിയാം. പക്ഷേ ആക്ഷേപം എന്നാ. അവിടെ കുഴപ്പമുണ്ടാക്കിയവർക്കല്ല നിയമവും ന്യായവുമൊക്കെ സംരക്ഷിക്കാൻ നിൽക്കുന്നവർക്കാണ് അവസാനം പഴിദോഷം.

അതുകൊണ്ട് ദേ 739 കോടി രൂപ. ദേവസ്വം ബോർഡിന്റെ വരുമാനം കുറയുവോ. ഒരു വരുമാനവും കുറയുകില്ല. 100 കോടി രൂപ ദേവസ്വം ബോർഡിന് കൊടുക്കും കൊണ്ടു പോയി തിന്നട്ടെ.ഈ ഗവൺമെന്റ് വച്ചതാ. ബഡ്ജറ്റിലാ നിർദ്ദേശം വച്ചത്. ആ കാര്യത്തിൽ ആശങ്കയില്ല'. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP