Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിവേദിത പി.ഹരൻ റിപ്പോർട്ടു തയാറാക്കിയത് ആകാശത്തുകൂടി പറന്നു നടന്ന്; രാജമാണിക്യം അടക്കമുള്ള മറുനാട്ടിലെ ഐ.എ എസ്സുകാർ ശുദ്ധ പൊട്ടന്മാരെന്ന് എംഎം മണി

നിവേദിത പി.ഹരൻ റിപ്പോർട്ടു തയാറാക്കിയത് ആകാശത്തുകൂടി പറന്നു നടന്ന്; രാജമാണിക്യം അടക്കമുള്ള മറുനാട്ടിലെ ഐ.എ എസ്സുകാർ ശുദ്ധ പൊട്ടന്മാരെന്ന് എംഎം മണി

ഉപ്പുതറ: ഐഎഎസുകാർക്കെതിരെ രോഷ പ്രകടനവുമായി എംഎം മണി വീണ്ടും. രാജമാണിക്യം അടക്കമുള്ള മറുനാട്ടിലെ ഐ.എ എസ്സുകാർ ശുദ്ധ പൊട്ടന്മാരാണെന്നാണ് വൈദ്യുതി മന്ത്രി എം.എം .മണി പറഞ്ഞത്. സിപിഎം .ഏലപ്പാറ ഏരിയ സമ്മേളനത്തോടനുബസിച്ചു നടത്തിയ പൊതുസമ്മേളനം വാഗമണ്ണിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആകാശത്തുകൂടി പറന്നു നടന്നാണ് നിവേദിത പി.ഹരൻ റിപ്പോർട്ടു തയാറാക്കിയത് .രാജമാണിക്യം റിപ്പോർട്ട് മറ്റൊരു പതിപ്പാണ്.

കേരളത്തേക്കുറിച്ചു മനസ്സിലാക്കാതെയാണ് ഇവരെല്ലാം റിപ്പോർട്ടുകൾ തയ്യാറാക്കിയത്.ഇതിന്റെ പരിണിത ഫലമാണ് കർഷകർ അനുഭവിക്കുന്നത്. ഹിന്ദുത്വ അജണ്ടയെ എതിർക്കുന്നത് സിപിഎം. മാത്രമാണ്. സിപിഎമ്മിനെ മാത്രമാണ് ബിജെപി. ആക്രമിക്കുന്നതും. തല്ലുകൊണ്ടു മടുക്കുമ്പോൾ തിരിച്ചു തല്ലിയാൽ ഇടതുപക്ഷത്ത് നിൽക്കുന്നവരും കൂടെ നിന്നു കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു .എം.ജെ. വാവച്ചൻ അദ്ധ്യക്ഷനായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP