Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അതിരപ്പിള്ളി പദ്ധതി ഇനി തുടങ്ങാനാവില്ല; ചെറുകിട വൈദ്യുത പദ്ധതികളെയാണ് ഇനി ആശ്രയിക്കാനാവുക; പിടിവാശി സർക്കാർ ഉപേക്ഷിക്കുന്നുവെന്ന് സൂചിപ്പിച്ച് വൈദ്യുത മന്ത്രി മണി

അതിരപ്പിള്ളി പദ്ധതി ഇനി തുടങ്ങാനാവില്ല; ചെറുകിട വൈദ്യുത പദ്ധതികളെയാണ് ഇനി ആശ്രയിക്കാനാവുക; പിടിവാശി സർക്കാർ ഉപേക്ഷിക്കുന്നുവെന്ന് സൂചിപ്പിച്ച് വൈദ്യുത മന്ത്രി മണി

ഇടുക്കി: അതിരപ്പിള്ളി വൈദ്യുത പദ്ധതി നടപ്പിലാക്കില്ലെന്ന സൂചന നൽകി വൈദ്യുതി മന്ത്രി എം എം മണി. അതിരപ്പിള്ളി പദ്ധതി ഇനി തുടങ്ങാനാകില്ലെന്ന് വൈദ്യുത മന്ത്രി പറഞ്ഞു. ചെറുകിട വൈദ്യുത പദ്ധതികളെയാണ് കേരളത്തിന് ആശ്രയിക്കാനാവുകയെന്നും മണി പറഞ്ഞു.

അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് ഇടതു മുന്നണിയിൽ പ്രശ്നമാണ്. പരിസ്ഥിതിവാദികൾക്കും യുഡിഎഫിനുമൊക്കെ എതിർപ്പാണ്. ചെറുകിട വൈദ്യുത പദ്ധതികളെയാണ് ഇനി ആശ്രയിക്കാനാവുക. ഇതു പൂർത്തിയാക്കാൻ ശ്രമം നടത്തും. പാലക്കാട്, ഇടുക്കി ജില്ലകളിൽ കാറ്റിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതികളെ സർക്കാർ പരമാവധി പ്രോൽസാഹിപ്പിക്കും.- മന്ത്രി പറഞ്ഞു.

അഭിപ്രായ സമന്വയത്തോടെ എല്ലാവരും പറഞ്ഞാൽ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്ന് നേരത്തെ മന്ത്രി പറഞ്ഞിരുന്നു. പരസ്ഥിതി പ്രവർത്തകരുടെ അടക്കം എതിർപ്പ് ഉയർന്നിട്ടും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന നിലപാടിലായിരുന്നു പിണറായി സർക്കാർ. എന്നാൽ സിപിഐ അടക്കം ഘടകകക്ഷികളും പ്രതിപക്ഷവും അതിരപ്പിള്ളി പദ്ധതിക്ക് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റർ മുകളിലായി 23 മീറ്റർ ഉയരമുള്ള ചെറിയ ഡാം നിർമ്മിച്ചു 163 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതിയാണ് വൈദ്യുതി ബോർഡിന്റേത്. 936 കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP