Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എം.എം.ഹസൻ യുഡിഎഫ് കൺവീനർ; ഹസന്റെ നിയമനം ബെന്നി ബഹനാൻ രാജി വച്ച ഒഴിവിൽ; ഹസന്റെ സ്ഥാനാരോഹണം കോൺഗ്രസിലെ അപസ്വരങ്ങൾക്കിടെ

എം.എം.ഹസൻ യുഡിഎഫ് കൺവീനർ; ഹസന്റെ നിയമനം ബെന്നി ബഹനാൻ രാജി വച്ച ഒഴിവിൽ; ഹസന്റെ സ്ഥാനാരോഹണം കോൺഗ്രസിലെ അപസ്വരങ്ങൾക്കിടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് എം.എം.ഹസനെ യുഡിഎഫ് കൺവീനറായി നിയമിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ബെന്നി ബഹനാൻ എംപി രാജിവച്ച ഒഴിവിലാണ് നിയമനം. കൺവീനർ സ്ഥാനത്തേയ്ക്ക് എം.എം.ഹസനെ പരിഗണിക്കണമെന്ന് കേരളത്തിന്റെ ചുമതലയള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറെ രമേശ് ചെന്നിത്തല അറിയിച്ചിരുന്നു.

കഴിഞ്ഞ മാസം 27നാണ് ബെന്നി ബെഹ്നാൻ രാജിവച്ചത്. കോൺഗ്രസിൽ അപസ്വരമുണ്ടാകാതിരിക്കാൻ ധാർമികത ഉയർത്തിപ്പിടിച്ചാണു രാജി. തീർത്തും വ്യക്തിപരമായ തീരുമാനമാണെന്നും ബെന്നി ബഹ്നാൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ് പദവിയൊഴിഞ്ഞ ഹസനെ യുഡിഎഫ് കൺവീനറാക്കണമെന്ന പൊതു നിർദ്ദേശം ഏതാനും മാസം മുൻപ് ഉയർന്നിരുന്നു.

ബെന്നി ലോക്‌സഭാംഗമായ സാഹചര്യത്തിൽ 'ഒരാൾ ഒരു പദവി' വാദവും ഉയർന്നു. എന്നാൽ ഹൈക്കമാൻഡാണു കൺവീനറാക്കിയതെന്നു ബെന്നി നിലപാടെടുത്തു. ഇതിനിടെയാണ് ബെന്നി ഹൈക്കാൻഡിന് രാജി അയച്ചതായി നാടകീയ പ്രഖ്യാപനം നടത്തിയത്. ഇത് കെപിസിസി അദ്ധ്യക്ഷനും മറ്റും അസ്വാരസ്യം ഉണ്ടാക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP