Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായിക്ക് അധികാരത്തിൽ തുടരാൻ ധാർമികമായും നിയമപരമായും രാഷ്ട്രീയപരമായും അർഹത നഷ്ടപ്പെട്ടു; തൊടുന്യായങ്ങൾ പറഞ്ഞ് പിടിച്ചുനിൽക്കാൻ നോക്കിയാൽ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയദുരന്തമായി പിണറായി മാറുമെന്നും യുഡിഎഫ് കൺവീനർ എം.എം.ഹസൻ

പിണറായിക്ക് അധികാരത്തിൽ തുടരാൻ ധാർമികമായും നിയമപരമായും രാഷ്ട്രീയപരമായും അർഹത നഷ്ടപ്പെട്ടു; തൊടുന്യായങ്ങൾ പറഞ്ഞ് പിടിച്ചുനിൽക്കാൻ നോക്കിയാൽ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയദുരന്തമായി പിണറായി മാറുമെന്നും യുഡിഎഫ് കൺവീനർ എം.എം.ഹസൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സ്വർണക്കടത്ത് കേസിൽ അഞ്ചാം പ്രതിയായ സാഹചര്യത്തിൽ, അധികാരത്തിൽ തുടരാൻ ധാർമികമായും, നിയമപരമായും രാഷ്ട്രീയപരമായും പിണറായിക്ക് അർഹത തീർത്തും നഷ്ടപ്പെട്ടിരിക്കുകയാണെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവ്വാധികാരിയായി സർവ്വവിധ സ്വാതന്ത്ര്യത്തോടെ പ്രവർത്തിച്ചിരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സ്വർണ്ണക്കള്ളക്കടത്ത് കേസ്സിൽ പ്രതികളുടെ മുഖ്യ സഹായിയായി പ്രവർത്തിക്കുകയും അവരുമായി വഴിവിട്ട ഇടപാടുകളിൽ ഏർപ്പെടുകയും ചെയ്തതിന്റെ പേരിലാണ് അറസ്റ്റിലായത്.

തന്റെ വിശ്വസ്തനും തനിക്കു വേണ്ടി എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്ന ഈ ഉദ്യോഗസ്ഥപ്രമുഖന്റെ അറസ്റ്റോടെ മുഖ്യമന്ത്രിയുടെ നില കൂടുതൽ പരുങ്ങലിലായിരിക്കുകയാണ്. ശിവശങ്കരന്റെ നിയമവിരുദ്ധമായ പ്രവർത്തികളിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന്പറഞ്ഞ് കൈകഴുകാനാവാത്ത അതീവ ഗുരുതരമായ പ്രതിസന്ധിയിലെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി.

എത്രയും നേരത്തെ രാജിവച്ച് ഒഴിയുന്നുവോ അത്രയും നല്ലത്. തൊടുന്യായങ്ങൾ പറഞ്ഞ് പിടിച്ചു നിൽക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോയാൽ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയദുരന്തമായി പിണറായി മാറുമെന്നതിൽ സംശയമില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP