Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അപകീർത്തിശ്രമം നടത്തുന്ന സമൂഹ മാധ്യമ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി എം.കെ രാഘവൻ; 'സത്യം തെളിയിക്കപ്പെടുന്നതിനു മുൻപ് ഇത്തരത്തിൽ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ നീക്കം ചെയ്യണം'; വീഡിയോ ഷെയർ ചെയ്തവർക്കെതിരെ ഉടൻ നടപടി വേണമെന്നും കമ്മീഷണർക്ക് നൽകിയ പരാതിയിൽ ആവശ്യം

അപകീർത്തിശ്രമം നടത്തുന്ന സമൂഹ മാധ്യമ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി എം.കെ രാഘവൻ; 'സത്യം തെളിയിക്കപ്പെടുന്നതിനു മുൻപ്  ഇത്തരത്തിൽ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ നീക്കം ചെയ്യണം'; വീഡിയോ ഷെയർ ചെയ്തവർക്കെതിരെ ഉടൻ നടപടി വേണമെന്നും കമ്മീഷണർക്ക് നൽകിയ പരാതിയിൽ ആവശ്യം

സജീവൻ വടക്കുമ്പാട്

കോഴിക്കോട്: വ്യാജ വീഡിയൊമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യക്തിഹത്യ ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് കമ്മിഷണർക്ക് യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവന്റെ പരാതി. തനിക്കെതിരെ ഒരു ദൃശ്യമാധ്യമം വ്യാജശബ്ദശകലം ഉൾപ്പെടുത്തി എഡിറ്റ് ചെയ്ത് ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ഈ വീഡിയൊ സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തും തന്റെ പേരു ചേർത്തും ചിലർ വ്യക്തിഹത്യക്ക് ശ്രമിക്കുന്നതായി പരാതിയിൽ പറയുന്നു. വീഡിയോയുടെ ശാസ്ത്രീയതയും വിശ്വാസ്യതയും തെളിയിക്കപ്പെടുന്നതിനു മുൻപ് ഇടുന്ന ഇത്തരത്തിൽ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ നീക്കം ചെയ്യണം.

ഇത് പ്രസിദ്ധീകരിച്ചവർക്കും ഷെയർ ചെയ്തവർക്കും എതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷണർ എ.വി ജോർജിന് നൽകിയ പരാതിയിൽ പറയുന്നു. ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ലിങ്കും സ്‌ക്രീൻ ഷോട്ടും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP