Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി എസ് അച്യുതാനന്ദന്റെ ആയുസിനെ പരിഹസിച്ച് എം ഐ ഷാനവാസ് രംഗത്ത്; വി എസ് മുഖ്യമന്ത്രിയായാൽ നിർഗുണ പരബ്രഹ്മമായി അഞ്ചുവർഷം നിന്നോളുമെന്നു വയനാട് എംപി

വി എസ് അച്യുതാനന്ദന്റെ ആയുസിനെ പരിഹസിച്ച് എം ഐ ഷാനവാസ് രംഗത്ത്; വി എസ് മുഖ്യമന്ത്രിയായാൽ നിർഗുണ പരബ്രഹ്മമായി അഞ്ചുവർഷം നിന്നോളുമെന്നു വയനാട് എംപി

തിരുവമ്പാടി: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ പരിഹസിച്ച് വയനാട് എംപി എം ഐ ഷാനവാസ് രംഗത്ത്. വി എസിന്റെ ആയുസിനെയാണു ഷാനവാസ് പരിഹസിച്ചത്.

വി എസ് മുഖ്യമന്ത്രി ആയാൽ പ്രത്യേകിച്ച് ഒന്നും ഭയപ്പെടാനില്ല. നിർഗുണ പരബ്രഹ്മമായി ആയുസുണ്ടെങ്കിൽ അഞ്ച് വർഷം നിന്നോളുമെന്നാണു ഷാനവാസ് പറഞ്ഞത്.

തിരുവമ്പാടിയിൽ പാർട്ടി യോഗത്തിൽ സംസാരിക്കവെയാണ് എൽഡിഎഫിന്റെ വിജയം പരോക്ഷമായി പ്രഖ്യാപിച്ച് എം ഐ ഷാനവാസ് വി എസിനെതിരെ ആഞ്ഞടിച്ചത്. പിണറായി വിജയനെയും ഷാനവാസ് കടന്നാക്രമിച്ചു.

പിണറായി മുഖ്യമന്ത്രിയായാൽ കേരളം ഇന്നേവരെ കാണാത്ത അക്രമം സിപിഐ(എം) നടത്തുമെന്നായിരുന്നു ഷാനവാസിന്റെ പ്രസ്താവന.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP