Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി പിരിച്ച് വിട്ട് പുനഃസംഘടന നടത്താൻ അഖിലേന്ത്യാ നേതൃത്വം തയ്യാറാകണം; ആറ് വർഷമായി സംസ്ഥാന കമ്മറ്റി പുനഃസംഘടിപ്പിച്ചിട്ട്; ഓണറേറിയമോ യാത്രാ ചിലവോ നൽകാൻ ഇപ്പോഴത്തെ കമ്മറ്റിക്ക് ശേഷിയില്ല: വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി പിരിച്ച് വിട്ട് പുനഃസംഘടന നടത്താൻ അഖിലേന്ത്യാ നേതൃത്വം തയ്യാറാകണം; ആറ് വർഷമായി സംസ്ഥാന കമ്മറ്റി പുനഃസംഘടിപ്പിച്ചിട്ട്; ഓണറേറിയമോ യാത്രാ ചിലവോ നൽകാൻ ഇപ്പോഴത്തെ കമ്മറ്റിക്ക് ശേഷിയില്ല: വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: യൂത്ത് കോൺഗ്രസ് അഖിലെന്ത്യാ നേതൃത്വത്തിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി ധനേഷ് ലാൽ രംഗത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി പിരിച്ച് വിട്ട് പുനഃസംഘടന നടത്താൻ അഖിലേന്ത്യാ നേതൃത്വം തയ്യാറാവണമെന്നാണ് ധനേഷ് ലാൽ ആവശ്യപ്പെടുന്നത്. ആറ് വർഷമായി സംസ്ഥാന കമ്മറ്റി പുനഃസംഘടിപ്പിച്ചിട്ട്. ഓണറേറിയമോ യാത്രാ ചിലവോ നൽകാൻ ഇപ്പോഴത്തെ കമ്മറ്റിക്ക് ശേഷിയില്ല. പാർട്ടിയിൽ രാപകലില്ലാതെ കഷ്ടപെടുന്ന പ്രവർത്തകർക്ക് സംഘടനാ രംഗത്ത് നൽകേണ്ടതായ അംഗീകാരം നിഷേധിക്കുന്നത് ഏത് അഖിലേന്ത്യാ കമ്മറ്റിയായാലും ശരിയല്ല തുടങ്ങിയ വിമർശനങ്ങളാണ് ഇദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ കുറിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി പിരിച്ചു വിട്ട് പുനഃസംഘടന നടത്താൻ അഖിലേന്ത്യാ നേതൃത്വം തയ്യാറാവണം 6 വർഷമായി സംസ്ഥാന കമ്മറ്റി പുനഃസംഘടിപ്പിച്ചിട്ട് ഓണറേറിയമോ യാത്രാ ചിലവോ നൽകാൻ ശേഷിയില്ലാത്ത പാർട്ടിയിൽ രാപകലില്ലാതെ കഷ്ടപെടുന്ന പാർട്ടി പ്രവർത്തകർക്ക് ആകെ ലഭിക്കുന്നതും സംഘടനാ രംഗത്ത് നൽകേണ്ടതുമായ അംഗീകാരം നിഷേധിക്കുന്നത് ഏത് അഖിലേന്ത്യാ കമ്മറ്റിയായാലും ശരിയല്ല.

ഇക്കാര്യത്തിൽ പ്രവർത്തകരോട് നീതി പുലർത്തുന്ന സംഘടനകളാണ് ഡി വൈ എഫ് ഐ, യൂത്ത് ലീഗ്, എ ഐ വൈ എഫ് എന്നീ സംഘടനകൾ. വർഷങ്ങൾക്കു മുൻപ് ഇതുപോലെ ഒരു സാഹചര്യത്തിൽ വർഷങ്ങളോളം യൂത്ത് കോൺഗ്രസ്സ് പുനഃസംഘടന വൈകിയപ്പോൾ അന്നത്തെ കെ എസ് യു സംസ്ഥാന ഭാരവാഹികൾക്ക് യൂത്ത് കോൺഗ്രസ്സിൽ ഭാരവാഹികളായി പ്രവർത്തിക്കാൻ സാധിച്ചില്ല ഇതേ അവസ്ഥയാണ് കെ എസ് യു കഴിഞ്ഞിട്ടും നീലാകാശം നോക്കിനിൽക്കുന്ന വി എസ് ജോയിക്കും എ എം റോഹിത്തിനും വരാൻ പോകുന്നത്. ഇത് പ്രതികരിക്കേണ്ട സമയമാണ്.

കോൺഗ്രസ്സ് ഈ മണ്ണിൽ നിലനിൽക്കണമെങ്കിൽ നാളത്തെ തലമുറക്ക് വായിച്ചറിയാനെങ്കിലും പുതിയ തലമുറയെ പരിഗണിച്ചേ തീരൂ. ഇല്ലങ്കിൽ ഇതൊരു സീനിയർ സിറ്റിസൺ പാർട്ടി മാത്രമായിമാറും കോൺഗ്രസ്സിലെ യുവ എം എൽ മാർ തലമുറമാറ്റത്തിനു വേണ്ടി എക്കാലവും ശബ്ദിക്കുന്നവരാണ് അവരെല്ലാം എവിടെ പോയി ?അതല്ല ഒരർത്ഥത്തിൽ ഞങ്ങളുടെ കാര്യത്തിൽ തീരുമാനമായി മറ്റൊരർത്ഥത്തിൽ നിങ്ങളുടെ കാര്യത്തിലും തീരുമാനമാകട്ടെ എന്നാണോ നിലപാട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP