Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കേരള പൊലീസ് ആക്റ്റിലെ നിയമഭേദഗതി: സർക്കാർ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് എം.സി.ജോസഫൈൻ; സോഷ്യൽ മീഡിയയിൽ അധിക്ഷേപത്തിന് ഇരകളാകുന്നത് കൂടുതലും സ്ത്രീകളെന്നും വനിത കമ്മീഷൻ അദ്ധ്യക്ഷ

കേരള പൊലീസ് ആക്റ്റിലെ നിയമഭേദഗതി: സർക്കാർ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് എം.സി.ജോസഫൈൻ; സോഷ്യൽ മീഡിയയിൽ അധിക്ഷേപത്തിന് ഇരകളാകുന്നത് കൂടുതലും സ്ത്രീകളെന്നും വനിത കമ്മീഷൻ അദ്ധ്യക്ഷ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങൾ വഴി വ്യക്തിഹത്യയോ അധിക്ഷേപമോ നടത്തുന്നവർക്കെതിരേ നിയമഭേദഗതിയിലൂടെ കടുത്ത നടപടികൾ സ്വീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി കേരള വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപത്തിന് ഇരകളാക്കപ്പെടുന്നത് ഭൂരിഭാഗവും സ്ത്രീകളാണ്.

ഇത്തരത്തിൽ കമ്മിഷന് ലഭിക്കുന്ന പരാതികളും ഏറുകയാണ്. നിയമ ഭേദഗതിയുടെ ആവശ്യകത സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഐടി ആക്ടിലെ 66 എ വകുപ്പും കേരള പൊലീസ് ആക്ടിലെ 118 ഡി വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന നിഗമനത്തിൽ സുപ്രീംകോടതി റദ്ദാക്കിയത് ഇത്തരക്കാരുടെ ചെയ്തികൾക്ക് ആക്കംകൂട്ടി. എന്നാൽ നിയമഭേദഗതിയോടെ ഇവർക്ക് കടിഞ്ഞാണിടാനുള്ള സർക്കാരിന്റെ ശ്രമം ശ്ലാഘനീയമാണെന്നും എം.സി.ജോസഫൈൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP