Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'രാഷ്ട്രീയ നേട്ടത്തിനായിട്ടാണ് രമ്യ കമ്മീഷനെതിരെ പരാതി ഉന്നയിക്കുന്നത്; വിവാദ പരാമർശത്തിൽ ഒരു പരാതിയും നൽകിയിട്ടില്ല'; ആലത്തൂർ എംപി രമ്യാ ഹരിദാസിനെതിരെ പൊട്ടിത്തെറിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന്റെ വിമർശന ശരം; കേസെടുത്തോ എന്നും പോലും അന്വേഷിക്കാതെയാണ് രമ്യ കമ്മീഷനെ വിമർശിച്ചതെന്നും ആരോപണം

'രാഷ്ട്രീയ നേട്ടത്തിനായിട്ടാണ് രമ്യ കമ്മീഷനെതിരെ പരാതി ഉന്നയിക്കുന്നത്; വിവാദ പരാമർശത്തിൽ ഒരു പരാതിയും നൽകിയിട്ടില്ല'; ആലത്തൂർ എംപി രമ്യാ ഹരിദാസിനെതിരെ പൊട്ടിത്തെറിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന്റെ വിമർശന ശരം; കേസെടുത്തോ എന്നും പോലും അന്വേഷിക്കാതെയാണ് രമ്യ കമ്മീഷനെ വിമർശിച്ചതെന്നും ആരോപണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇടതു മുന്നണി കൺവീനർ എ. വിജയരാഘവനെതിരായ പരാതിയിൽ വനിതാ കമ്മീഷനിൽ നിന്നും സർക്കാരിൽ നിന്നും നീതി ലഭിച്ചില്ലെന്ന് ആലത്തൂർ എംപി രമ്യാ ഹരിദാസ് പറഞ്ഞതിന് പിന്നാലെ രമ്യക്കെതിരെ പൊട്ടിത്തെറിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ.

സംഭവത്തിൽ എം.സി ജോസഫൈൻ പറയുന്നതിങ്ങനെ: വിവാദ പരാമർശത്തിൽ രമ്യ വനിതാ കമ്മീഷന് ഒരും പരാതിയും നൽകിയിട്ടില്ല. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ കേസെടുത്തത്. അതിന്റെ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ നേട്ടത്തിനായിട്ടാണ് രമ്യ കമ്മീഷനെതിരെ ഇപ്പോൾ പരാതി ഉന്നയിക്കുന്നത്.

കമ്മീഷനെതിരെ രമ്യ ഉന്നയിച്ച പരാതിക്കെതിരെ രോഷത്തോടെയാണ് ജോസഫൈൻ പ്രതികരിച്ചത്. കേസെടുത്തോ എന്ന് പോലും അന്വേഷിക്കാതെയാണ് രമ്യ വനിതാ കമ്മീഷനെ വിമർശിച്ചതെന്നും അവർ പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കവെയായിരുന്നു രമ്യയുടെ പരാമർശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP