Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ടാൽ സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ; കെ കെ രമയ്‌ക്കെതിരേ നടന്ന സൈബർ ആക്രമണത്തിൽ സ്വമേധയാ കേസെടുക്കാൻ ആവശ്യപ്പെട്ടെന്നും എം സി ജോസഫൈൻ

സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ടാൽ സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ; കെ കെ രമയ്‌ക്കെതിരേ നടന്ന സൈബർ ആക്രമണത്തിൽ സ്വമേധയാ കേസെടുക്കാൻ ആവശ്യപ്പെട്ടെന്നും എം സി ജോസഫൈൻ

കൊച്ചി: സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരേ ആക്രമണമുണ്ടായതായി ശ്രദ്ധയിൽപെട്ടാൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുമെന്നു വനിതാകമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു. എറണാകുളം വൈഎംസിഎ ഹാളിൽ നടന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ പങ്കെടുത്തശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ.

ആർഎംപി നേതാവ് കെ കെ രമയ്‌ക്കെതിരേ നടന്ന സൈബർ ആക്രമണത്തിൽ സ്വമേധയാ കേസ് എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിനു കേസെടുക്കാൻ ഓഫീസിൽ ആവശ്യപ്പെട്ടിരുന്നെന്നും അവധിയിലായതിനാൽ കൂടുതൽ വിശദാംശങ്ങൾ അറിയില്ലെന്നും ജോസഫൈൻ പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നു കരുതി ചാടി പുറപ്പെടാൻ കമ്മീഷനു കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

നേരത്തെ സിപിഎം പ്രവർത്തകരാൽ കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ഭാര്യയെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച് സിപിഎമ്മിന്റെ താത്വികാചാര്യൻ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മരുമകനായ സി കെ ഗുപ്തൻ രംഗത്തെത്തിയിരുന്നു. ഉന്നത തസ്തികയിൽ ജോലി നോക്കിയിട്ടുള്ള ഗുപ്തൻ സിപിഎമ്മിനെ ന്യായീകരിക്കാൻ വേണ്ടിയാണ് പച്ചനുണ പ്രചരിപ്പിക്കുകയായിരുന്നു.

ടിപിയെ കൊലപ്പെടുത്തിയതിന് പിന്നിൽ രമയാണെന്ന് ആരോപിച്ചു കൊണ്ടാണ് ഗുപ്തൻ ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയത്. സ്വന്തം ഭർത്താവ് മരിച്ചാലും സിപിഐഎമ്മിന് ഒരടികൊടുക്കണം എന്നാലോചിക്കുന്ന സ്ത്രീയുടെ മനസ്സ് ചാണകക്കുഴിയെക്കാൾ വൃത്തികെട്ടതാണെന്നും പറഞ്ഞ് ഗുപ്തൻ അധിക്ഷേപിച്ചു. ടി പി ചന്ദ്രശേഖരനെ കൊല്ലാൻ ശ്രമിച്ചവർ തിരശീലക്കു പിന്നിലാണെന്നും പറഞ്ഞ് ഗുപ്തൻ രമയിലേക്കു തന്നെ സംശയം നീട്ടുകയാണ്. ശുഹൈബിനെ കൊലപ്പെടുത്തിയത് കോൺഗ്രസ്സും ആർഎംപിയും ബിജെപിയും ഒക്കെച്ചേർന്നു സിപി ഐഎമ്മിനെ ഒറ്റപ്പെടുത്താൻ നടത്തിയ പ്രവർത്തിയാണെന്നും ആരോപണം ഉയർത്തിയത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP