Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മതനിരപേക്ഷതയും സാഹോദര്യവും സംരക്ഷിക്കണം; സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന് നിയമസഭാ സ്പീക്കർ

മതനിരപേക്ഷതയും സാഹോദര്യവും സംരക്ഷിക്കണം; സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന് നിയമസഭാ സ്പീക്കർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് നിയമസഭാ സ്പീക്കർ എം ബി രാജേഷ്. സ്വതന്ത്ര ഇന്ത്യയുടെ ആധാരശിലകളായ മതനിരപേക്ഷത, ജനാധിപത്യം, ജനങ്ങളുടെ പരമാധികാരം, സോഷ്യലിസം, ഫെഡറൽ സംവിധാനം എന്നിവ സംരക്ഷിക്കാനുള്ള പോരാട്ടവും സ്വതന്ത്ര ഇന്ത്യ ജനങ്ങൾക്ക് ഉറപ്പുനൽകുന്ന സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നിവ യാഥാർത്ഥ്യമാക്കാനുമുള്ള പോരാട്ടം ഇനിയും തുടരാം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ നമുക്ക് പുതുക്കാനുള്ള പ്രതിജ്ഞ അതാണെന്നും സ്പീക്കർ എം ബി രാജേഷ് പറഞ്ഞു.

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. 'ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാർ എന്ന നിലയിൽ സ്വാതന്ത്ര്യത്തെയും സമത്വത്തെയും പരിപോഷിപ്പിച്ചും ഉന്നതമായ ജനാധിപത്യമൂല്യങ്ങൾ പാലിച്ചുകൊണ്ടും എല്ലാ പൗരർക്കും കൂടുതൽ അന്തസ്സാർന്ന ജീവിതം ഉറപ്പാക്കാൻ യത്‌നിക്കേണ്ടത് നമ്മുടെ കടമയാണ്.

സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളെ നമുക്ക് ആദരത്തോടെ ഓർക്കാം. ഭാരതീയർ എന്ന നിലയിലുള്ള നമ്മുടെ ഓരോ പ്രവൃത്തിയും എല്ലാവരെയും ഉൾക്കൊള്ളുന്ന ഉന്നത പുരോഗതിയിലേക്കും പൂർണ സ്വാശ്രയത്വത്തിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്ക്ക് ശക്തി പകരുന്നതാകട്ടെ.' എന്ന് ഗവർണർ ആശംസിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP