Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202120Tuesday

എം.ജി. ജോ‌ർജ് മുത്തൂറ്റ് ജ്യേഷ്‌ഠ സഹോദര തുല്യനായിരുന്നെന്ന് എം.എ. യൂസഫലി; മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ

എം.ജി. ജോ‌ർജ് മുത്തൂറ്റ് ജ്യേഷ്‌ഠ സഹോദര തുല്യനായിരുന്നെന്ന് എം.എ. യൂസഫലി; മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോ‌ർജ് മുത്തൂറ്റിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ജ്യേഷ്‌ഠ സഹോദര തുല്യനായിരുന്നു എം.ജി. ജോ‌ർജ് മുത്തൂറ്റെന്നും ഞെട്ടലോടെയാണ് നിര്യാണ വാ‌ർത്ത കേട്ടതെന്നും യൂസഫലി പറഞ്ഞു. ഏറെ അടുത്ത ബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. വാണിജ്യ, വ്യവസായ മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണ്.

സത്യസന്ധമായും കഠിനാദ്ധ്വാനത്തോടെയും അദ്ദേഹം കെട്ടിപ്പടുത്ത വ്യവസായസംരംഭം അന്താരാഷ്‌ട്ര തലത്തിൽ തന്നെ പ്രശസ്തമാണ്. എം.ജി. ജോർജ് മുത്തൂറ്റിന്റെ വേർപാടിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം വിയോഗം താങ്ങാനുള്ള കരുത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ഈശ്വരൻ നൽകട്ടേയെന്നും യൂസഫലി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP