Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202002Friday

അത് പ്രതീകാത്മക കുഴിമാടമല്ല; വിദ്യാർത്ഥികൾ നിർമ്മിച്ചത് ആർട് ഇൻസ്റ്റലേഷൻ; വിക്ടോറിയാ കോളേജിലെ വിരമിച്ച പ്രിൻസിപ്പലിനെ വിമർശിച്ച് എംഎ ബേബിയും; അദ്ധ്യാപികയ്ക്ക് എതിരെ അന്വേഷണം വേണമെന്നും ആവശ്യം

അത് പ്രതീകാത്മക കുഴിമാടമല്ല; വിദ്യാർത്ഥികൾ നിർമ്മിച്ചത് ആർട് ഇൻസ്റ്റലേഷൻ; വിക്ടോറിയാ കോളേജിലെ വിരമിച്ച പ്രിൻസിപ്പലിനെ വിമർശിച്ച് എംഎ ബേബിയും; അദ്ധ്യാപികയ്ക്ക് എതിരെ അന്വേഷണം വേണമെന്നും ആവശ്യം

കൊച്ചി: പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ നിന്നു വിരമിച്ച പ്രിൻസിപ്പലിനു വിദ്യാർത്ഥികൾ ഒരുക്കിയത് പ്രതീകാത്മക കുഴിമാടമാണെന്നു കരുതുന്നില്ലെന്നും വിദ്യാർത്ഥികൾ നിർമ്മിച്ചത് ആർട് ഇൻസ്റ്റലേഷനാണെന്നുമുള്ള വിശദീകരണവുമായി സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. തനിക്ക് എസ്എഫ്‌ഐക്കാർ കുഴിമാടം ഒരുക്കിയതിന് പിന്നിൽ ഇടത് അദ്ധ്യാപക സംഘടനയാണെന്ന് പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നും റിട്ടയർ ചെയ്ത വനിത പ്രിൻസിപ്പൽ ഡോ.കെ സരസു ആരോപിച്ചിരുന്നു.

പ്രിൻസിപ്പൽമാർക്കും ഹെഡ് മാസ്റ്റർമാർക്കും വ്യക്തിപരമായി രാഷ്ട്രീയമുണ്ടാകാം. അത് വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കരുത്. അസാധാരണമായ പെരുമാറ്റം പ്രിൻസിപ്പലിന്റെ ഭാഗത്തുനിന്നുണ്ടായി എന്നാണു മനസിലാക്കുന്നത്. നീതിനിഷ്ഠമായ പെരുമാറ്റമാണോ അദ്ധ്യാപികയുടെ ഭാഗത്തുനിന്നുണ്ടായത് എന്നതിനെപ്പറ്റി അന്വേഷണം വേണം. ആരെയും കുറ്റക്കാരെന്നു കാണിച്ചു മുദ്ര കുത്തുന്നില്ല. സമൂഹം ഇതേപ്പറ്റി സംവാദത്തിനു തയാറാകണമെന്നും ബേബി ആവശ്യപ്പെട്ടു.

Stories you may Like

പാലക്കാട് വിക്ടോറിയ കോളജ് പ്രിൻസിപ്പലായിരുന്ന ഡോ.കെ.സരസു കഴിഞ്ഞ ദിവസമാണ് വിരമിച്ചത്. അദ്ധ്യാപികയ്ക്ക് പ്രതീകാത്മക കുഴിമാടം ഒരുക്കിയാണ് ഒരു സംഘം വിദ്യാർത്ഥികൾ യാത്രയപ്പ് നൽകിയത്. ഇതിന് പിന്നിൽ എസ്എഫ്‌ഐ പ്രവർത്തകരാണെന്നാണ് ആരോപണം. സമൂഹ മാദ്ധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വാർത്തയും വലിയ ചർച്ചയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി ഈ അദ്ധ്യാപികയെ സന്ദർശിക്കുകയും ചെയ്തിരുന്നു.

26 വർഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങിയ പ്രിൻസിപ്പൽ ഡോ. എൻ സരസുവിന് നേരെയാണ് നിന്ദ്യമായ പ്രതിഷേധം അരങ്ങേറിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡോ.സരസു ഉൾപ്പെടെ നാലു പേർ വിരമിച്ചത്. കുഴിമാടം പോലെ മണ്ണുയർത്തി വച്ച് ചന്ദനത്തിരി കത്തിച്ചുവച്ചാണ് പ്രതീകാത്മക ശവമടക്ക് നടത്തിയത്. 26 വർഷത്തെ പഴമ്പുരാണത്തിന് വിരാമം എന്നെഴുതിയ പോസ്റ്ററും ഒരു റീത്തും കുഴിമാടത്തിൽ വച്ചിരുന്നു. തുടർന്ന് മറ്റ് വിദ്യാർത്ഥികൾ ഇത് തകർത്തു. കോളേജിൽ നടന്ന സംഘർഷങ്ങളിൽ പങ്കാളിയായ വിദ്യാർത്ഥിക്കെതിരെ നടപടിയെടുത്തതാണ് പ്രിൻസിപ്പലിന് നേരെ പ്രതിഷേധം ഉയർത്താൻ കാരണമായത്.

കുഴിമാടം ഒരുക്കിയ സംഭവം അദ്ധ്യാപികയും കോളേജ് അധികൃതരും മറ്റ് വിദ്യാർത്ഥികളും പൊലീസിൽ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി റിപ്പോർട്ട് ശേഖരിച്ചു. ഈ വിഷയത്തിലാണ് എംഎ ബേബി നിലപാട് വിശദീകരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP